ഇസാ ടൗൺ മാർക്കറ്റിൽ വ്യാപക പരിശോധന; 582 കടകളിൽ പരിശോധന നടത്തി
text_fieldsഅധികൃതർ പരിശോധനക്കിടെ
മനാമ: സതേൺ മുനിസിപ്പാലിറ്റി, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇ.ഡബ്ല്യു.എ), തൊഴിൽ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഇസാ ടൗൺ മാർക്കറ്റിലെ 582 കടകളിൽ വ്യാപക പരിശോധന നടത്തി. സിവിൽ ഡിഫൻസ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, കൂടാതെ വൈദ്യുത കണക്ഷനുകളുടെയും അഗ്നിശമന സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുക എന്നിവയായിരുന്നു പരിശോധനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി, സിവിൽ ഡിഫൻസ് ടീമുകൾ അഗ്നിശമന ഉപകരണങ്ങളുടെ സാധുതയും സ്ഥാനവും പ്രവർത്തനക്ഷമതയും പരിശോധിച്ചു. അതോടൊപ്പം, മുന്നറിയിപ്പ് സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്തി.
ഇ.ഡബ്ല്യു.എയിലെ വിദഗ്ധർ കടകളിലെയും കിയോസ്കുകളിലെയും വൈദ്യുത കണക്ഷനുകളും എക്സ്റ്റൻഷനുകളും പരിശോധിച്ചു. ഇവ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും അപകടകരമായ വയറിങ്ങുകൾ ഉണ്ടോ എന്നും പരിശോധനയിൽ ഉറപ്പുവരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

