Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസികൾ നൽകുന്ന സംഭാവനകൾ അതുല്യം, ചേർത്തുപിടിക്കും - മന്ത്രി ബിന്ദു കൃഷ്ണ

text_fields
bookmark_border
പ്രവാസികൾ നൽകുന്ന സംഭാവനകൾ അതുല്യം, ചേർത്തുപിടിക്കും - മന്ത്രി ബിന്ദു കൃഷ്ണ
cancel
camera_alt

ബഹ്‌റൈൻ ഒ.ഐ.സി.സി നൽകിയ സ്വീകരണത്തിൽ മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ സംസാരിക്കുന്നു

മനാമ : കേരളത്തിലെ പ്രവാസികൾ നാടിന്റെ വികസനത്തിന് നൽകുന്ന സംഭാവനകൾ അതുല്യമാണെന്നും, വി.ഡി സതീശൻ സർക്കാർ അവരെ ചേർത്തുപിടിക്കും എന്നും ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിൽ വനിതാ -ശിശുക്ഷേമ, തൊഴിൽ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ അഭിപ്രായപെട്ടു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഗൾഫ് മേഖലയിൽ ഉണ്ടായ യുദ്ധ സാഹചര്യവും, വിമാനസർവീസുകൾ പോലും കൃത്യമായി ഉണ്ടാകാതെ ഇരുന്നപ്പോളും പ്രവാസികളായ നമ്മുടെ ആളുകൾ നാട്ടിൽ നേരിട്ട് എത്തിയും, ഇവിടെ ഇരുന്നും ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി ശക്തമായ പ്രവർത്തനങ്ങൾ ആണ് നടത്തിയത്. അങ്ങനെയുള്ളവരെ നേരിട്ട് കാണുന്നതിന് കിട്ടുന്ന അവസരം ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റും ഇല്ലെന്നും ബിന്ദു കൃഷ്ണ അഭിപ്രായപെട്ടു.

ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനുമായ കെ.ജി ബാബുരാജൻ ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം.എസ്, ഷമീം കെ സി, ജീസൺ ജോർജ്, ജേക്കബ് തേക്ക് തോട്, പ്രദീപ്‌ മേപ്പയൂർ, വൈസ് പ്രസിഡന്റ്‌ ഗിരീഷ് കാളിയത്ത്, ഐ.വൈ.സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി മാത്യു, കുടുംബ സൗഹൃദ വേദി ചെയർമാൻ കൃഷ്ണകുമാർ എന്നവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Expats' Contributions Are Invaluable : Minister Bindu Krishna
Next Story