Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസികൾ...

പ്രവാസികൾ ശ്രദ്ധിക്കുക: നാട്ടിലെത്തിയാൽ എല്ലാ രേഖകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണം

text_fields
bookmark_border
പ്രവാസികൾ ശ്രദ്ധിക്കുക: നാട്ടിലെത്തിയാൽ എല്ലാ രേഖകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണം
cancel

വേനലവധിക്കാലം പ്രമാണിച്ച് നാട്ടിലേക്ക് യാത്ര ചെയ്യുന്നവരും നിലവിൽ നാട്ടിലുള്ളവരുമായ പ്രവാസി സുഹൃത്തുക്കൾ തങ്ങളുടെ ഔദ്യോഗിക രേഖകൾ പരിശോധിച്ച് അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അവധിക്കാലമാണെങ്കിലും ഇതൊരു അവസരമായി കണക്കാക്കി രേഖകളെല്ലാം പരിശോധിക്കുന്നതും വേണ്ട വിധത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നതും ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള നിയമപരവും ഭരണപരവുമായ തടസ്സങ്ങൾ ഒഴിവാക്കാൻ സഹായകമാകും.

തിരിച്ചറിയൽ രേഖകളിലെ കൃത്യത

ആധാർ കാർഡിലെ വിവരങ്ങൾ പാസ്‌പോർട്ടിലെ വിവരങ്ങളുമായി പൂർണ്ണമായും ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ആധാർ കാർഡ് ഇല്ലാത്തവർ എത്രയും വേഗം അതിനായി അപേക്ഷിക്കണം. ഇതുവരെ പാൻ കാർഡ് എടുത്തിട്ടില്ലാത്ത പ്രവാസികൾ അടിയന്തരമായി അതിനായുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കുട്ടികളുടെ കാര്യത്തിലും ഇതേ ശ്രദ്ധ പുലർത്തുകയും അവർക്ക് ആവശ്യമായ ആധാർ, പാൻ കാർഡുകൾ ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം. പേര്, ജനനത്തീയതി, മേൽവിലാസം എന്നിവ ആധാർ, പാൻ കാർഡ്, പാസ്‌പോർട്ട്, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവയിൽ ഒരേപോലെയാണെന്ന് ഉറപ്പുവരുത്തുക.

പാസ്‌പോർട്ടിലെ സർനെയിം

പലർക്കും ഭാവിയിൽ തടസ്സമാകുന്ന ഒന്നാണ് പാസ്‌പോർട്ടിലെ 'സർനെയിം' ഇല്ലാത്ത സാഹചര്യം. അതിനാൽ, പാസ്‌പോർട്ടിൽ സർനെയിം ഇല്ലെങ്കിൽ, ആവശ്യമായ രേഖകൾ സഹിതം അത് ഉൾപ്പെടുത്തി പാസ്‌പോർട്ട് പുതുക്കുന്നതാണ് ഉചിതം.

ജനന സർട്ടിഫിക്കറ്റിലെ പിശകുകൾ

ജനന സർട്ടിഫിക്കറ്റിലെ പേര്, ജനനത്തീയതി, മാതാപിതാക്കളുടെ പേര്, ജനനസ്ഥലം എന്നിവയിൽ പിശകുകളില്ലെന്ന് ഉറപ്പുവരുത്തുകയും തെറ്റുകളുണ്ടെങ്കിൽ അവ കാലതാമസമില്ലാതെ തിരുത്തുകയും വേണം. ഔദ്യോഗിക നടപടികൾക്ക് ഈ രേഖ വളരെ പ്രധാനമാണ്.

സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ

സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുടങ്ങുന്നതും, പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമാ യോജന പോലുള്ള സർക്കാർ ഇൻഷുറൻസ് പദ്ധതികളിൽ അംഗമാകുന്നതും ഏറെ ഗുണകരമാണ്. ഇന്നത്തെ ചെറിയ കരുതൽ ഭാവിയിൽ ബാങ്കിംഗ് ഇടപാടുകൾ, വിദ്യാഭ്യാസ ആവശ്യങ്ങൾ, സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വിസ നടപടികൾ, മറ്റ് സർക്കാർ സേവനങ്ങൾ എന്നിവ സുഗമമാക്കാൻ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportpravasipan carddocument
News Summary - Expatriates take note: Make sure all documents are accurate upon arrival home
Next Story