Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതിരുവോണത്തെ...

തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങി പ്രവാസികളും

text_fields
bookmark_border
തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങി പ്രവാസികളും
cancel
camera_alt

മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ​വ​ർ ​േഫാ​​ട്ടോ- സ​ത്യ​ൻ പേ​രാ​​മ്പ്ര

മ​നാ​മ: കോ​വി​ഡ് ആ​ശ​ങ്ക​ക​ൾ​ക്കി​െ​ട എ​ത്തി​യ തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ പ്ര​വാ​സ​ലോ​ക​ത്തും മ​ല​യാ​ളി​ക​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ച്​ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ്​ ഇ​ത്ത​വ​ണ ഒാ​ണാ​ഘോ​ഷം.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മാ​സ​ങ്ങ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഒാ​ണാ​ഘോ​ഷ​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന സ്​​ഥാ​ന​ത്ത്​ ഇ​ത്ത​വ​ണ ഒാ​ൺ​ലൈ​നി​ലാ​ണ്​ മി​ക്ക ആ​ഘോ​ഷ​ങ്ങ​ളും. വി​വി​ധ സം​ഘ​ട​ന​ക​ൾ ഒാ​ൺ​ലൈ​ൻ ഒാ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. വീ​ടു​ക​ളി​ൽ ത​ന്നെ ഒ​രു​ക്കു​ന്ന പൂ​ക്ക​ള​ങ്ങ​ൾ​ക്ക്​ ​സ​മ്മാ​നം ന​ൽ​കു​ന്ന ത​ര​ത്തി​ലാ​ണ്​ പൂ​ക്ക​ള​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ള​ും ഒാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ വി​പു​ല​മാ​യ ത​യാ​റെ​ടു​പ്പു​ക​ളാ​ണ്​ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും ഒാ​ണം പ്ര​മാ​ണി​ച്ച്​ പ്ര​ത്യേ​ക ഒാ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വാ​ഴ​യി​ല ഉ​ൾ​പ്പെ​ടെ നാ​ട​ൻ കേ​ര​ളീ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​വി​ട​ങ്ങ​ളി​ൽ വി​ൽ​പ​ന​ക്ക്​ എ​ത്തി​ച്ചി​ട്ടു​ണ്ട്.

ഒാ​ണ​സ​ദ്യ​യും ഒാ​ണ​ക്കി​റ്റു​ക​ളു​മൊ​ക്കെ ഒ​രു​ക്കി ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്​ സ്​​ഥാ​പ​ന​ങ്ങ​ൾ. പൂ​ക്ക​ള​മൊ​രു​ക്കാ​ൻ പൂ​ക്ക​ളും എ​ത്തി​ച്ചി​ട്ടു​ണ്ട്. മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ്​ ഉ​ൾ​പ്പെ​ടെ മാ​ർ​ക്ക​റ്റു​ക​ളി​ലും പ​ച്ച​ക്ക​റി​ക​ൾ വാ​ങ്ങാ​ൻ മ​ല​യാ​ളി​ക​ളു​ടെ തി​ര​ക്കു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriatesgulf newsbahrain newsThiruvonam
Next Story