പ്രവാസി സാഹിത്യോത്സവ്: സൽമാബാദ് സെക്ടർ ജേതാക്കൾ
text_fieldsമനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സാംസ്കാരിക വിഭാഗമായ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച 12ാമത് മനാമ സെൻട്രൽ പ്രവാസി സാഹിത്യോത്സവിൽ 285 പോയൻറ് നേടി സൽമാബാദ് സെക്ടർ വീണ്ടും ജേതാക്കളായി.
ബുദൈയ്യ സെക്ടർ 187 പോയിൻറുകളുമായി രണ്ടാം സ്ഥാനവും സൽമാനിയ സെക്ടർ 117 പോയൻറുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആർ.എസ്.സി മനാമ സെൻട്രൽ ചെയർമാൻ അബ്ദുൽ ഹമീദിെൻറ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രമുഖ സാഹിത്യകാരൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം സഖാഫി വരവൂർ സന്ദേശ പ്രഭാഷണം നടത്തി. ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡൻറ് അബ്ദുൽ സലാം മുസ്ലിയാർ, യൂസുഫ് അഹ്സനി, നവാസ് ഹിശാമി പാവണ്ടൂർ, അബ്ദുല്ല രണ്ടത്താണി എന്നിവർ സംസാരിച്ചു. ഫൈസൽ പതിയാരക്കര സ്വാഗതവും സമീർ വടകര നന്ദിയും പറഞ്ഞു.
