Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസികൾക്ക്...

പ്രവാസികൾക്ക് മീഫ്രണ്ടിലുണ്ട് വോട്ട്; കേരളം ആർക്കൊപ്പം? പ്രവചിക്കൂ, ആകർഷകമായ സമ്മാനങ്ങൾ നേടൂ

text_fields
bookmark_border
പ്രവാസികൾക്ക് മീഫ്രണ്ടിലുണ്ട് വോട്ട്; കേരളം ആർക്കൊപ്പം? പ്രവചിക്കൂ, ആകർഷകമായ സമ്മാനങ്ങൾ നേടൂ
cancel

മനാമ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശപ്പോരാട്ടം കഴിഞ്ഞ് വോട്ടുകളെല്ലാം പെട്ടിയിലായിക്കഴിഞ്ഞു. വീണ്ടുമൊരു ഭരണത്തുടർച്ചയുണ്ടാകുമോ, അതോ അട്ടിമറി വിജയമായിരിക്കുമോ അതല്ലെങ്കിൽ മറ്റാരെങ്കിലും രംഗപ്രവേശം നടത്തുമോ?. പലരും വിവിധ കണക്കുകൾ നിരത്തി മൂൻകൂട്ടി വിജയ പരാജയ സാധ്യതകൾ പ്രവചിക്കുന്നുണ്ടെങ്കിലും കേരളക്കര ഉറ്റുനോക്കുന്ന ആ യഥാർഥ ഉത്തരം അറിയാൻ മെയ് 4 വരെ കാത്തിരിക്കണം. ഈ ആവേശം പ്രവാസലോകത്തും പങ്കുവെക്കാൻ ‘ഗൾഫ്മാധ്യമവും’ ‘മീഫ്രണ്ട്’ ആപ്പും കൈകോർക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം മുൻകൂട്ടി പ്രവചിക്കാൻ ബഹ്റൈനിലെ പ്രവാസികൾക്കായി ഒരു സുവർണ്ണാവസരമാണ് ഒരുക്കുന്നത്. ഇന്നു മുതൽ എല്ലാ ദിവസവും ഗൾഫ് മാധ്യമം പത്രത്തിലും മീഫ്രണ്ട് ആപ്പിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രസിദ്ധീകരിക്കും. കൃത്യമായ ഉത്തരങ്ങൾ നൽകുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ഭാഗ്യശാലികളെ ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.

പങ്കെടുക്കേണ്ട വിധം

ദിവസേനയുള്ള പോളുകളിൽ നിങ്ങളുടെ പ്രവചനം രേഖപ്പെടുത്തണം. ഉത്തരങ്ങൾ മീഫ്രണ്ട് ആപ്പ് വഴി മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. മത്സരത്തിൽ പങ്കെടുക്കുന്നവർ മീഫ്രണ്ട്, ഗൾഫ് മാധ്യമം ബഹ്റൈൻ എന്നിവയുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യേണ്ടതുമാണ്. ബഹ്റൈനിലുള്ള പ്രവാസികൾക്ക് മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

മെയ് നാലിന് ഫലപ്രഖ്യാപനം വരുന്നത് വരെ ഓരോ ദിവസവും പുതിയ ചോദ്യങ്ങളുമായി പ്രവചന മത്സരം തുടരും. പ്രവാസലോകത്തെ രാഷ്ട്രീയ ചർച്ചകൾക്ക് ആവേശം പകരാൻ ഒരുക്കുന്ന ഈ മത്സരത്തിൽ പങ്കാളികളാകാൻ ഇന്നുതന്നെ മീഫ്രണ്ട് ആപ്പ് ഡൗൺലോഡ് ചെയ്യൂ, നിങ്ങളുടെ പ്രവചനം രേഖപ്പെടുത്തൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prizesExpatriatespredict
News Summary - Expatriates have a vote on Mee friend; Who is Kerala with? Predict and win attractive prizes
Next Story