Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി മനം നിറച്ച്...

പ്രവാസി മനം നിറച്ച് 'പ്രവാസി വെൽഫയർ ഈദ് ഫെസ്റ്റ്'

text_fields
bookmark_border
പ്രവാസി മനം നിറച്ച് പ്രവാസി വെൽഫയർ ഈദ് ഫെസ്റ്റ്
cancel

മനാമ: ജന്മനാടിന്റെ ഓർമ്മകളും പെരുന്നാൾക്കാലത്തെ ഒത്തുചേരലിന്റെ മനോഹാരിതയും പ്രവാസലോകത്ത് പുനർജനിച്ചപ്പോൾ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച 'ഈദ് ഫെസ്റ്റ്' പ്രവാസി മലയാളികൾക്ക് അവിസ്മരണീയമായ അനുഭവമായി മാറി. വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെയും നാടൻ തനിമയാർന്ന വിഭവങ്ങളോടെയും ഒരുക്കിയ ഈദ് ഫെസ്റ്റിൽ നൂറുകണക്കിന് പ്രവാസികളാണ് കുടുംബസമേതം പങ്കെടുത്തത്.

കഴിഞ്ഞ ദിവസം ബി.എം.സിയിൽ നടന്ന വിപുലമായ ആഘോഷ പരിപാടികൾ 'അഗതികളുടെ പിതാവ്' എന്ന പേരിൽ പ്രശസ്തനായ ബാബ ഖലീൽ ഉദ്ഘാടനം ചെയ്തു. പരസ്പര സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശമാണ് ഈദ് നൽകുന്നതെന്ന് ഉദ്ഘാടന ഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ നടത്തുന്ന സാമൂഹിക ഇടപെടലുകളെ പ്രശംസിച്ച അദ്ദേഹം അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളെയും സദസ്സിന് പരിചയപ്പെടുത്തി.

ആഘോഷങ്ങൾ എല്ലാവരുടെതുമാകട്ടെ എന്ന് തലക്കെട്ടിൽ എല്ലാ ആഘോഷങ്ങളോടുമനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിക്കാറുള്ള സാമൂഹ്യ സാഹോദര്യ ഒത്തുചേരലുകളുടെ ഭാഗമായാണ് ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരെയും ഒരുമിപ്പിച്ച് ഒരുക്കിയ സാഹോദര്യ ഈദ് ലഞ്ച് സൽക്കാരം ഈദ് ഫെസ്റ്റിനെ വേറിട്ടതാക്കി.

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി കലാവിരുന്നുകളും പ്രാദേശിക പ്രതിഭകൾ അണിനിരന്ന സംഗീത നിശയും ഒപ്പനയും മുട്ടിപ്പാട്ടും ഈദ് ഫെസ്റ്റിന്റെ പ്രധാന ആകർഷണമായിരുന്നു. മുട്ടിപ്പാട്ടിൻ്റെ ഈരടികൾക്കൊപ്പം സദസ്സ് ഒന്നടങ്കം താളം പിടിച്ചപ്പോൾ ആഘോഷങ്ങൾക്ക് കൂടുതൽ കളർപ്പകിട്ടേകി.

പ്രവാസ ലോകത്തെ ഇത്തരം കൂട്ടായ്മകൾ നാട്ടിലെ പെരുന്നാൾക്കാലത്തിന്റെ ഗൃഹാതുരത്വം ഉണർത്തുന്നതാണെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച പ്രവാസി പ്രസിഡന്‍റ് മജീദ് തണൽ പറഞ്ഞു. ഈദ് ഫെസ്റ്റിൽ അണിച്ചേർന്ന മുഴുവൻ സാമൂഹിക പ്രവർത്തകരെയും പ്രതിനിധീകരിച്ച് ബഹ്റൈനിലെ പ്രവാസി വ്യവസായ പ്രമുഖനായ അസീൽ അബ്ദുറഹ്മാൻ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ പ്രവാസി വെൽഫെയർ ബിഎംസി ഇന്ഷുറന്സ് പദ്ധതി ഗുണഭോക്താക്കൾക്കുള്ള ധാരണാ പത്രം പ്രവാസി വെൽഫെയർ പ്രസിഡൻ്റ് മജീദ് തണലിന് നൽകി ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് കൈമാറി.

ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോക്ടർ ഫൈസൽ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി മനു മാത്യു, റംഷാദ് അയിലക്കാട്, സൽമാൻ ഫാരിസ്, ജനതാ കൾച്ചറൽ സെൻറർ പ്രസിഡൻറ് നജീബ് കടലായി, മനോജ് വടകര, കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്‍റ് റഫീഖ് തോട്ടക്കര, വൈസ് പ്രസിഡന്‍റ് സലീം തളങ്കര, ഫ്രണ്ട്സ് ബഹറൈൻ നേതാക്കളായ സുബൈർ എം.എം, മുഹമ്മദ് മുഹ്‌യുദ്ദീൻ, സഈദ് റമദാൻ, നവ കേരള നേതാക്കളായ സുഹൈൽ, ഫൈസൽ, പ്രവാസി വെൽഫെയർ സൗദി കേന്ദ്ര കമ്മിറ്റി അംഗം മുഹ്സിൻ, കേവൽ റാം ഡിവിഷൻ മാനേജർ ഷേക്ക് ഫൈസൽ, ലൈറ്റ് ഓഫ് കൈൻ്റ്നസിന്റെ സൈദ് ഹനീഫ്, കുടുംബ സൗഹൃദ വേദിയുടെ അജിത് കുമാർ, സാമൂഹിക പ്രവർത്തകരായ ഷൗക്കത്തലി, ഫസൽ ഭായ് ഫ്രം ബഹ്റൈൻ, ജമാൽ നദ്‌വി ഇരിങ്ങൽ, ഷറഫുദ്ദീൻ, കാസിം പാടത്താകയിൽ, അജി പി ജോയ് എന്നിവർ സംബന്ധിച്ചു.

പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം സ്വാഗതം ആശംസിച്ച ഈദ് ഫെസ്റ്റിന് വൈസ് പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ നന്ദി രേഖപ്പെടുത്തി. സഞ്ജു സാനു അവതാരക ആയിരുന്നു. പ്രവാസി വെൽഫയർ ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി പ്രോഗ്രാം കൺവീനർ അക്ബർ ഷാ എന്നിവരുടെ നേതൃത്വത്തിൽ അനസ് കാഞ്ഞിരപ്പള്ളി, ഷാഹുൽ ഹമീദ് വെന്നിയൂർ, മുഹമ്മദലി സി. എം, സബീന അബ്ദുൽ ഖാദിർ, അഡ്വ. ഷഫ്ന തയ്യിബ്, അബ്ദുല്ല കുറ്റ്യാടി, ഷിജിന ആഷിക്, ലത്തീഫ് കടമേരി, മൊയ്തു തിരുവള്ളൂർ, റഫീഖ് പേരാമ്പ്ര, വഫ ഷാഹുൽ, റഷീദ ബദറുദ്ദീൻ, അനിൽ ആറ്റിങ്ങൽ, റിയാസ്, അഫ്സൽ അബ്ദുല്ല റഹീസ്, സഫീർ, അനിൽ സൽമാബാദ്, ജമാൽ ഇരിങ്ങൽ, സാജിർ ഇരിക്കൂർ, യാസീൻ ജമാൽ, അജ്മൽ ഹുസൈൻ, ബഷീർ, അമീൻ ആറാട്ടുപുഴ, അബ്ദുൽ ഹക്കീം, ഹാരിസ്, നൗഷാദ് വർക്കല, നിസാം കൊല്ലം, സുമയ്യ ഇർഷാദ്, അസ്മ മുഹമ്മദലി, സലീന ജമാൽ, മഹമൂദ് മയാൻ, ഷഫീന ജാസിർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid FestPravasi WelfareExpatriates
News Summary - Expatriates delighted by 'Pravasi Welfare Eid fest'
Next Story