പ്രവാസി വെൽഫെയർ മനാമ സോൺ ഭാരവാഹികൾ
text_fieldsനൗമൽ റഹ്മാൻ, അനസ് കാഞ്ഞിരപ്പള്ളി
മനാമ: പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡൻറായി നൗമൽ റഹ്മാനെയും സെക്രട്ടറിയായി അനസ് കാഞ്ഞിരപ്പള്ളിയെയും ട്രഷററായി സജീബിനെയും തെരഞ്ഞെടുത്തു. അൻസാർ തയ്യിൽ വൈസ് പ്രസിഡൻറും വിനോദ് നെടുമങ്ങാട് അസി. സെക്രട്ടറിയുമാണ്.
ജീവൻരക്ഷ മരുന്നുകൾ നൽകുന്ന മെഡ്കെയർ മനാമ സോണൽ കോഓഡിനേറ്ററായി അൻസാർ കൈതാണ്ടിയിൽ, സേവന വിഭാഗമായ വെൽകെയറിന്റെ മനാമ സോണൽ കോഓഡിനേറ്ററായി പി.സി. തംജീദ് എന്നിവരെയും തിരഞ്ഞെടുത്തു.
കെ.ജെ. ഷമീം, പി. ജാഫർ, തംജീദ്, റാസിഖ് കണ്ണൂർ, ഷൗക്കത്ത് അലി, റഷീദ സുബൈർ, ഷീബ ദിലീപ്, അബ്ദുൽ ഖാദർ, അയ്യൂബ് ഖാൻ, ബഷീർ വൈക്കിലശ്ശേരി, ഷഫീഖ് മലപ്പുറം എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളാണ്. പ്രവാസി വെൽഫെയർ മനാമ സോണൽ ആസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പ്രവാസി വെൽഫെയർ കർമപദ്ധതികൾ വിശദീകരിച്ചുകൊണ്ട് ഇർഷാദ് കോട്ടയം സംസാരിച്ചു. നൗമൽ റഹ്മാൻ അധ്യക്ഷത വഹിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ അൻസാർ തയ്യിൽ സ്വാ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.