Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ൺ

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ൺ
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ൺ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണി​ന്റെ 2026-27 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മ​നാ​മ സോ​ണ​ൽ പ്ര​സി​ഡ​ൻ​റ് ആ​യി അ​ബ്ദു​ൽ ല​ത്തീ​ഫ് ക​ട​മേ​രി​യെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ബ​ഷീ​ർ കെ.​പി​യെ​യു​മാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ൺ ജ​ന​റ​ൽ ബോ​ഡി യോ​ഗം തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മൊ​യ്തു തി​രു​വ​ള്ളൂ​ർ വൈ​സ് പ്ര​സി​ഡ​ന്റാ​യും ബെ​നി ഞെ​ക്കാ​ട് അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നി​ജും ഇ​ദ്രി​സ്, ബ​ഷീ​ർ ന​ര​ങ്ങോ​ളി, അ​സ്‍ലം കെ, ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, മു​ഹ​മ്മ​ദ് അ​മീ​ൻ എ​ഫ്, നി​സാം ഹ​നീ​ഫ, അ​ബ്ദു​ൽ ഹ​കീം, അം​ജ​ദ് എ. ​വാ​ഹി​ദ് എ​ന്നി​വ​ർ എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളാ​ണ്. പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​ലൂ​ന്നി സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും പു​തി​യ ക​മ്മി​റ്റി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് നി​യു​ക്ത ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​വാ​സി സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ൺ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം പ്ര​വ​ർ​ത്ത​ന രേ​ഖ അ​വ​ത​രി​പ്പി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ തെ​ര​ഞ്ഞ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

മു​ൻ​പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ല്ല കു​റ്റ്യാ​ടി അ​ദ്ധ്യ​ക്ഷ​ത​വ​ഹി​ച്ച ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ന് അ​സ്‌​ലം വേ​ളം സ്വാ​ഗ​തം ആ​ശം​സി​ച്ചു. നി​യു​ക്ത പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ല​ത്തീ​ഫ് ക​ട​മേ​രി ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Expatriate Welfare Manama Zone
Next Story