Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി...

പ്രവാസി യാത്രാപ്രശ്​നം: പാർലമെൻറ്​ അംഗവുമായി എസ്​.ഡബ്ല്യു.എ കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
പ്രവാസി യാത്രാപ്രശ്​നം: പാർലമെൻറ്​ അംഗവുമായി എസ്​.ഡബ്ല്യു.എ കൂടിക്കാഴ്​ച നടത്തി
cancel
camera_alt

ബഹ്റൈൻ പാർലമെൻറ്​ അംഗം അഹ്​മദ് യൂസഫ് അബ്​ദുൽ ഖാദർ മുഹമ്മദ് അൻസാരിയുമായി എസ്​.ഡബ്ല്യു.എ ഭാരവാഹികൾ കൂടിക്കാഴ്​ച നടത്തുന്നു

മനാമ: ഇന്ത്യയിൽനിന്നും ബഹ്​റൈനിലേക്ക് വരേണ്ട പ്രവാസികൾക്ക് മതിയായ യാത്ര സൗകര്യം ഇല്ലാത്തതും ഉള്ളവക്ക് അമിതമായ യാത്ര നിരക്ക് നൽകേണ്ടി വരുന്നതും ഉൾപ്പെടെയുള്ള യാത്രാ പ്രശ്​നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന്​ സോഷ്യൽ വെൽഫെയർ അസോസിയേഷൻ (എസ്​.ഡബ്ല്യു.എ) നേതാക്കൾ ബഹ്റൈൻ പാർലമെൻറ്​ അംഗം അഹ്​മദ് യൂസഫ് അബ്​ദുൽ ഖാദർ മുഹമ്മദ് അൻസാരിയുമായി കൂടിക്കാഴ്​ച നടത്തി.

യാത്ര വിഷയം അനുഭാവപൂർവം പരിഗണിക്കാമെന്നും ബന്ധപ്പെട്ട മന്ത്രിയുമായും ഗൾഫ് എയർ ബോർഡ് പ്രതിനിധികളുമായും സംസാരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. നാട്ടിൽനിന്നും ബഹ്റൈനിലേക്ക്​ വേണ്ടത്ര സർവിസുകൾ ഇല്ലാത്തതിനാൽ വിസ കാലാവധി കഴിയുന്നവർ ഉൾപ്പെടെ നിരവധി പേരാണ്​ പ്രയാസത്തിൽ കഴിയുന്നത്​. നിലവിൽ പ്രഖ്യാപിച്ച വിമാനങ്ങൾക്ക്​ സീറ്റുകൾ പൂർണമായി തീരുകയും ചെയ്​തു. ഇക്കാര്യങ്ങൾ ഭാരവാഹികൾ പാർലമെൻറ്​ അംഗത്തി​െൻറ ശ്രദ്ധയിൽപ്പെടുത്തി. സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ്​ ബദറുദ്ദീൻ പൂവാർ, വൈസ് പ്രസിഡൻറ്​ മുഹമ്മദലി മലപ്പുറം, വെൽകെയർ കൺവീനർ അബ്​ദുൽ മജീദ് തണൽ, എക്​സിക്യൂട്ടിവ് അംഗം ഫസൽ റഹ്​മാൻ പൊന്നാനി എന്നിവർ കൂടിക്കാഴ്​ചയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Member of ParliamentSWAExpatriate travel issue
Next Story