രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കൽ; പ്രവാസലോകത്തും വ്യാപക പ്രതിഷേധം
text_fieldsമനാമ: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രവാസലോകത്തും വ്യാപക പ്രതിഷേധം. നടപടി ജനാധിപത്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസർക്കാർ കോടതികളെ ഉപയോഗപ്പെടുത്തുകയാണെന്നും രാഹുൽ ഗാന്ധിക്കെതിരായ നീക്കം ഇതിന്റെ ഉദാഹരണമാണെന്നും പ്രതിഭ ജനറൽ സെക്രട്ടറി ഇൻ ചാർജ് ഷംജിത് കോട്ടപ്പള്ളി, പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടി ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും ജനാധിപത്യത്തെതന്നെ അപകടത്തിലാക്കുന്ന ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ബഹ്റൈൻ കെ.എം.സി.സി അറിയിച്ചു. നമ്മുടെ നാട് സ്വേച്ഛാധിപത്യത്തിലേക്കും ഏകാധിപത്യത്തിലേക്കും പോകുന്ന കാഴ്ചയെ ചോദ്യംചെയ്യുന്നവരെ ഇല്ലാതാക്കുക എന്ന മോദിയുടെ നടപടി കിരാതവും മാപ്പർഹിക്കാത്തതുമാണെന്ന് കെ.എം.സി.സി കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിക്കെതിരെ ഏകപക്ഷീയമായ രീതിയിൽ ഫാഷിസ്റ്റ് ഭരണകൂടം നടത്തുന്ന അനീതിയിൽ ഐ.വൈ.സി.സി ബഹ്റൈൻ പ്രതിഷേധിച്ചു. രാഹുൽഗാന്ധിയുടെ അംഗത്വം മരവിപ്പിച്ചതിലൂടെ കിരാത ഭരണത്തിന്റെ തേർവാഴ്ചയാണ് രാജ്യം അനുഭവിക്കുന്നതെന്നും ഭാവിയിൽ രാജ്യം ഏറെ അനുഭവിക്കേണ്ടിവരുമെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി പ്രതിഷേധ കുറിപ്പിൽ പറഞ്ഞു.
പിന്തുണയുമായി പ്രതിഷേധ ജ്വാല
മനാമ: ഇന്ത്യൻ നാഷനൽ കോൺഗ്രസ് മുൻ പ്രസിഡന്റും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ച നടപടിയിൽ പ്രതിഷേധിച്ച് ബഹ്റൈൻ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, ജോയ് എം.ഡി, ജില്ല പ്രസിഡന്റുമാരായ നസിം തൊടിയൂർ, കെ.സി. ഷമീം, ഷിബു എബ്രഹാം, നിസാർ കുന്നംകുളത്തിങ്കൽ, സുനിൽ കെ. ചെറിയാൻ, ജേക്കബ് തേക്ക്തോട്, വനിത വിഭാഗം പ്രസിഡന്റ് മിനി റോയ്, ജില്ല സെക്രട്ടറിമാരായ സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, സുരേഷ് പുണ്ടൂർ എന്നിവർ സംസാരിച്ചു. ജോൺസൻ ടി. ജോൺ, സൈദ് മുഹമ്മദ്, ജെയിംസ് കോഴഞ്ചേരി, രജിത് മൊട്ടപ്പാറ, നിജിൽ രമേശ്, അലക്സ് മഠത്തിൽ, ഷിബു ബഷീർ, സുനിത നിസാർ, ആനി അനു, രവിത വിബിൻ, സുനു, റോയ് മാത്യു, റെജി ചെറിയാൻ, ടി.പി. അസീസ്, അനുരാജ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.