പ്രവാസി സാന്ത്വന സഹായം വേഗത്തിൽ വേണം
text_fieldsപ്രവാസികളുടെ നോർക്ക സാന്ത്വന സഹായങ്ങൾ കിട്ടാനുള്ള കാത്തിരിപ്പുകൾ ഏറുകയാണ്. പ്രവാസികളുടെ മരണാനന്തര സഹായത്തിന് അപേക്ഷ കൊടുത്തവർ സഹായം കിട്ടാൻ കാത്തിരിക്കുന്ന അവസ്ഥയാണ്. ഫണ്ട് ഇല്ല എന്ന മറുപടിയാണ് അപേക്ഷ നൽകി കാത്തിരിക്കുന്ന പ്രവാസികൾക്ക് ലഭിക്കുന്നത്. നോർക്കയിൽ ബന്ധപ്പെട്ടപ്പോൾ ഫണ്ട് കിട്ടാനുള്ള താമസം ആണ്, വന്നാൽ എത്രയും പെട്ടെന്നുതന്നെ അയക്കാം എന്നാണ് പറയുന്നത്.
നിലവിലുള്ള ഫണ്ട് മെഡിക്കൽ സഹായങ്ങൾക്കായി കൊടുത്തുകൊണ്ടിരിക്കുകയാണ്, മെഡിക്കൽ അപേക്ഷയും കൂടുതലായി വന്നുകൊണ്ടിരിക്കുകയാണ് എന്നാണ് നോർക്ക വിശദീകരണം. നോർക്ക വകുപ്പും പ്രവാസി മന്ത്രിയും ഈ കാര്യം ഗൗരവമായി എടുക്കേണ്ടതുണ്ട്.

