Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി പെ​ൻ​ഷ​ൻ...

പ്ര​വാ​സി പെ​ൻ​ഷ​ൻ മു​ട​ങ്ങു​ന്നു; സ​ർ​ക്കാ​റി​നെ​തി​രെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഹൈ​കോ​ട​തി​യി​ൽ

text_fields
bookmark_border
പ്ര​വാ​സി പെ​ൻ​ഷ​ൻ മു​ട​ങ്ങു​ന്നു; സ​ർ​ക്കാ​റി​നെ​തി​രെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഹൈ​കോ​ട​തി​യി​ൽ
cancel

മ​നാ​മ: വി​ദേ​ശ​ത്ത് ചോ​ര​നീ​രാ​ക്കി പ​ണി​യെ​ടു​ത്തു മ​ട​ങ്ങി​യെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​കേ​ണ്ട​താ​യ 'പ്ര​വാ​സി പെ​ൻ​ഷ​ൻ' വി​ത​ര​ണ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച. പെ​ൻ​ഷ​ൻ കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ര​ള ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി സ​മ​ർ​പ്പി​ച്ചു.

2024 സെ​പ്റ്റം​ബ​ർ മു​ത​ൽ 2026 ജ​നു​വ​രി വ​രെ തു​ട​ർ​ച്ച​യാ​യി പെ​ൻ​ഷ​ൻ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മ​പ​ര​മാ​യ ഈ ​നീ​ക്കം. പെ​ൻ​ഷ​ൻ എ​ന്ന​ത് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ദാ​ന​മോ ക​രു​ണ​യോ അ​ല്ല, മ​റി​ച്ച് പ്ര​വാ​സി​ക​ൾ വ​ർ​ഷ​ങ്ങ​ളോ​ളം അ​ട​ച്ച അം​ശാ​ദാ​യ​ത്തി​ന്മേ​ലു​ള്ള നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണ്. ഇ​തു വൈ​കി​പ്പി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് ഹ​ര​ജി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വ​യോ​ധി​ക​രും രോ​ഗി​ക​ളു​മാ​ണ്. മ​രു​ന്ന് വാ​ങ്ങാ​നും ഭ​ക്ഷ​ണ​ത്തി​നും ഈ ​തു​ക​യെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന​വ​ർ മാ​സം പ​കു​തി ക​ഴി​ഞ്ഞി​ട്ടും പ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. ഫ​ണ്ട് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് പെ​ൻ​ഷ​ൻ വൈ​കു​ന്ന​തെ​ന്ന ക്ഷേ​മ ബോ​ർ​ഡി​ന്റെ വി​ശ​ദീ​ക​ര​ണം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. സ​ർ​ക്കാ​റി​ന്റെ വി​ഹി​തം ര​ണ്ടു ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 50 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ശി​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ത്ത​തും ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടു. എ​ല്ലാ മാ​സ​വും അ​ഞ്ചാം തീ​യ​തി​ക്കു മു​മ്പ് പെ​ൻ​ഷ​ൻ വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​ക​ണം. ഫ​ണ്ട് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി 'ക​ന്റി​ൻ​ജ​ൻ​സി ഫ​ണ്ട്' രൂ​പ​വ​ത്ക​രി​ക്ക​ണം എ​ന്നി​വ​യും ആ​വ​ശ്യ​മാ​യി ഉ​ന്ന​യി​ച്ചു. രാ​ജ്യ​ത്തി​ന്റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യ പ്ര​വാ​സി​ക​ളോ​ട് കാ​ട്ടു​ന്ന ഈ ​അ​വ​ഗ​ണ​ന അ​ങ്ങേ​യ​റ്റം ഖേ​ദ​ക​ര​മാ​ണ്. കൃ​ത്യ​സ​മ​യ​ത്ത് പെ​ൻ​ഷ​ൻ ഉ​റ​പ്പാ​ക്കാ​ൻ നി​യ​മ​പ​ര​മാ​യ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം, സു​ധീ​ർ തി​രു​നി​ല​ത്ത് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsExpatriate Legal Cellhigh courtexpatriate pension
News Summary - Expatriate pension suspended; Expatriate Legal Cell files case against government in High Court
Next Story