പ്രവാസി പെൻഷൻ; ആശങ്ക വേണ്ടെന്ന് സാമൂഹിക പ്രവർത്തകർ
text_fieldsമനാമ: ഏപ്രിൽ മാസത്തെ പ്രവാസി പെൻഷൻ ലഭിക്കാൻ നേരം വൈകിയതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ബഹ്റൈനിലെ മൂഹിക പ്രവർത്തകർ. അംശാദായത്തിന്റെ വരവിലുള്ള കുറവും പെൻഷൻ കൈപ്പറ്റുന്നവരുടെ എണ്ണം കൂടിയതും സർക്കാറുകളുടെ ഗ്രാൻഡ് ലഭിക്കാൻ നേരം വൈകിയതുമാണ് കാലതാമസം വന്നതെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. എല്ലാ മാസവും 15ാം തീയതിക്കുള്ളിൽ പെൻഷൻ നൽകാറുണ്ട്. ഈ മാസം നാല് ദിവസത്തേക്ക് മാത്രമാണ് വൈകിയത്. ഇതിനകം പലർക്കും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് വരും ദിവസങ്ങളിൽ ലഭിക്കും.
ഇത്രയും കാലത്തിനിടയിൽ പ്രവാസി ക്ഷേമ പെൻഷൻ മുടക്കാതെയാണ് നൽകിക്കൊണ്ടിരുന്നത്. അത് ഇനിയും തുടരുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സാമൂഹിക പ്രവർത്തകൻ വേണു വടകര പറഞ്ഞു.
സർക്കാർ പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പ്രവാസികളുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങൾ ഇതിനോടകം തന്നെ നടപ്പാക്കിയിട്ടുണ്ട്. 2010 കാലത്തെ 500 രൂപ പെൻഷൻ നിലവിൽ 3500 ആക്കി ഉയർത്തിയത് നിലവിലുള്ള സർക്കാറാണ്. ആ തുക 10000 രൂപ വരെയാക്കി ഉയർത്താൻ കേരള ലോകസഭയിലടക്കം ഞങ്ങൾ വിഷയം ഉന്നയിച്ചിട്ടുണ്ട്. നിലവിലെ പെൻഷൻ വൈകിയതിൽ ആശങ്കപ്പെടേണ്ടതില്ല.
പ്രവാസി ക്ഷേമപെൻഷന്റെ സ്വീകാര്യത അനുദിനം വളർന്നുവരുകയാണെന്നും കൈപ്പറ്റുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും കേരള ലോകസഭ അംഗങ്ങൾ കൂടിയായ സി.വി. നാരായണൻ, സുബൈർ കണ്ണൂർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

