പ്രവാസി പെന്ഷന് വിതരണം ഉടന്‍ പുനരാരംഭിക്കണം
text_fieldsദോഹ: കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവാസി പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസം മുതലുള്ള പെന്ഷന് തുക വിതരണം മുടങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്നും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് കുടിശ്ശികയായ മുഴുവന്‍ തുകയും പെട്ടെന്ന് അര്‍ഹരുടെ കൈകളിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രവാസി വെൽഫയർ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
പ്രവാസി പെൻഷൻ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് മാസങ്ങളായി പെൻഷൻ ലഭിക്കാത്തത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജീവിതച്ചെലവുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള കാലതാമസം അർഹരായ ഗുണഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ഇത്തരത്തിലുള്ള കാലതാമസം ഇനി ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരമായ സംവിധാനം ഒരുക്കുകയും ചെയ്യണമെന്ന് പ്രവാസി വെൽഫയർ സംസ്ഥാന സർക്കാരിനോടും കേരള പ്രവാസി ക്ഷേമ ബോർഡിനോടും ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സി. ഷറഫുദ്ദീന്, വൈസ് പ്രസിഡന്റ് അനീസ് മാള, സംസ്ഥാന കമ്മറ്റിയംഗം ഷംസു വായേരി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

