Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാസങ്ങളായി മുടങ്ങിയ...

മാസങ്ങളായി മുടങ്ങിയ പ്രവാസി പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം- പ്രവാസി വെൽഫെയർ

text_fields
bookmark_border
മാസങ്ങളായി മുടങ്ങിയ പ്രവാസി പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം- പ്രവാസി വെൽഫെയർ
cancel

മനാമ: കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവാസി പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് 2026 ഏപ്രിൽ മാസം മുതലുള്ള പെന്‍ഷന്‍ തുക വിതരണം മുടങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്ന് പ്രവാസി വെൽഫെയർ പ്രസിഡൻറ് മജീദ് തണൽ പറഞ്ഞു. പ്രവാസി വെൽഫയർ സമ്മർ കാലാ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യാൻ വിളിച്ച യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെൻഷൻ വിതരണത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് കുടിശ്ശികയായ മുഴുവന്‍ തുകയും അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കാന്‍ കേരള സര്‍ക്കാരും കേരള പ്രവാസി ക്ഷേമ ബോർഡും അടിയന്തര നടപടി സ്വീകരിക്കണം. പ്രവാസി പെൻഷനെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് മാസങ്ങളായി തുക ലഭിക്കാത്തത് സാധാരണക്കാരായ പ്രവാസി കുടുംബങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജീവിതച്ചെലവുകൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ ഈ കാലതാമസം അർഹരായവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രവാസി പെൻഷൻ വിതരണം വൈകുന്നതിന്റെ യഥാർത്ഥ കാരണം പൊതുജനങ്ങളെ അറിയിക്കുകയും പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കുന്നതിനുള്ള വ്യക്തമായ സമയക്രമം പ്രഖ്യാപിക്കുകയും ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാസി പെൻഷൻ വിതരണത്തിൽ കാലതാമസം ഇനി ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ സാങ്കേതിക-ഭരണ സംവിധാനം കേരള പ്രവാസി ക്ഷേമ ബോർഡ് ഒരുക്കണം എന്ന് തുടർന്ന് സംസാരിച്ച പ്രവാസി വെൽഫെയർ ആക്ടിംഗ് ജനറൽ സെക്രട്ടറി സി.എം മുഹമ്മദലി പറഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച പദ്ധതികളുടെ വിശ്വാസ്യത നിലനിർത്താൻ സര്‍ക്കാര്‍ അടിയന്തര ഇടപെടൽ നടത്തണമെന്നും പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Expatriate pension arrears that have been pending for months should be disbursed immediately - Expatriate Welfare
Next Story