ഒറ്റപ്പാലം സ്വദേശി നിര്യാതനായി
text_fieldsമനാമ: പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി. പത്തിരിപ്പാല അകലൂർ പൂക്കാത്തുപറമ്പ് രാമകൃഷ്ണന്റെ മകൻ ശാന്തകുമാർ (31) ആണ് നിര്യാതനായത്. ഫ്ലോറിങ് കമ്പനിയിൽ ഇൻസുലേഷൻ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
ബഹ്റൈനിൽ എത്തിയിട്ട് മൂന്നുമാസമേ ആയിട്ടുള്ളു. രാത്രി സിത്രയിലെ ലേബർ ക്യാമ്പിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഛർദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. നടപടിക്രമങ്ങൾ ഐ.സി. ആർ.എഫിന്റെ നേതൃത്വത്തിൽ നടക്കുന്നു. മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്ന് കരുതുന്നു. മാതാവ്: ശാന്തകുമാരി. ഭാര്യ: സുഖില. മകൻ: സാത്വിക് (ആറുമാസം).

