പ്രതികരണങ്ങളുമായി പ്രവാസി സംഘടനകൾ
text_fieldsമനാമ: കേരളത്തിന്റെ ഉള്ളടക്കം യു.ഡി.എഫ് ആണ് എന്ന് വോട്ടർമാർ വ്യക്തമായി വിധി എഴുതിയ തെരഞ്ഞെടുപ്പ് ഫലമാണിതെന്ന് കെ.എം.സി.സി ബഹ്റൈൻ പ്രതികരിച്ചു. ശക്തമായ ആധിപത്യത്തോടെയാണ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം കരസ്ഥമാക്കിയത്. മതേതര മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നിലപാടുകൾക്ക് ജനാധിപത്യവിശ്വാസികളായ മലയാളികൾ നൽകിയ അംഗീകാരമാണ് ഈ തിളക്കമുള്ള വിജയത്തിന് നിദാനമെന്ന് കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസലും ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങരയും പറഞ്ഞു.
സി.പി.എം വിതച്ചത് ബി.ജെ.പി കൊയ്യുന്ന ദൗർഭാഗ്യ കാഴ്ചക്ക് പിണറായി മറുപടി പറയണമെന്നും അനുഭവങ്ങളിൽനിന്നു പാഠം പഠിക്കാൻ സി.പി.എം തയാറാവണമെന്നും ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

