Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​പ​ക​ട​ത്തി​ൽ...

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​വാ​സി​ക്ക് സ​ഹാ​യ​വു​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ

text_fields
bookmark_border
അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​വാ​സി​ക്ക് സ​ഹാ​യ​വു​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ
cancel
camera_alt

യൂ​ന​സ് നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​വാ​സി യു​വാ​വി​ന് നി​യ​മ​സ​ഹാ​യ​വു​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യൂ​ന​സ് പൈ​നാ​ട്ടി​ൽ എ​ന്ന യു​വാ​വി​നാ​ണ് സം​ഘ​ട​ന തു​ണ​യാ​യ​ത്.

അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യ പ​രി​ക്കേ​റ്റ യൂ​ന​സ് അ​ഞ്ച് ഓ​പ​റേ​ഷ​നു​ക​ൾ​ക്കാ​ണ് വി​ധേ​യ​നാ​യ​ത്. തു​ട​ർ​ന്ന് ചി​കി​ത്സാ കാ​ല​യ​ള​വി​ലും നി​യ​മ​ന​ട​പ​ടി​ക​ളി​ലും ഏ​റെ പ്ര​യാ​സ​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തി​ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക​ർ സ​മ​യോ​ചി​ത​മാ​യ സ​ഹാ​യം ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്റെ ഇ​ട​പെ​ട​ലി​ലൂ​ടെ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ കാ​ർ ഡ്രൈ​വ​ർ​ക്ക് ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ച്ചു. ഇ​തോ​ടെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി യൂ​നു​സി​ന് സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ങ്ങി.

ത​നി​ക്ക് നീ​തി ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച ബ​ഹ്‌​റൈ​ൻ സ​ർ​ക്കാ​ർ അ​ധി​കൃ​ത​ർ​ക്കും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ സു​ധീ​ർ തി​രു​നി​ല​ത്ത്, റി​തി​ൻ രാ​ജ്, ബു​ഷ​റ മ​യ്യു​ഫ്, ഫൈ​സ​ൽ പ​ട്ടാ​ണ്ടി, സാ​ബു ചി​റ​മ്മ​ൽ എ​ന്നി​വ​ർ​ക്കും യൂ​ന​സ് ന​ന്ദി അ​റി​യി​ച്ചു. പ്ര​വാ​സ ലോ​ക​ത്ത് പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് എ​ന്നും താ​ങ്ങും ത​ണ​ലു​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ മു​ന്നി​ലു​ണ്ടാ​കു​മെ​ന്ന് സു​ധീ​ർ തി​രു​നി​ല​ത്ത് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsExpatriate Legal Cellgulf news malayalamAccidents
News Summary - Expatriate Legal Cell helps expatriate injured in accident
Next Story