പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ മൂന്നാം വാർഷികം ആഘോഷിച്ചു
text_fieldsപ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ മൂന്നാം വാർഷികാഘോഷത്തിൽ നിന്ന്
മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സംഘടയായ പ്രവാസി ലീഗൽ ബഹ്റൈൻ ചാപ്റ്റർ മൂന്നാം വാർഷികം ആഘോഷിച്ചു. ഏപ്രിൽ 30ന് കിംസ് ഹെൽത്ത് ഉമ്മൽ ഹസം ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ ബഹ്റൈനിലെ നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തകരും നയതന്ത്ര വിദഗ്ധരും ഗവണ്മെന്റ് അധികൃതരും പങ്കെടുത്തു. പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങളിൽ എപ്പോഴും സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന എൽ.എം.ആർ.എ, ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ, നാഷനാലിറ്റി ആൻഡ് പാസ്പോർട്ട് റെഗുലേട്ടറി അതോറിറ്റി, ഗവൺമെന്റ് ആശുപത്രികൾ, കിംസ് ഹെൽത്ത് എന്നീ സ്ഥാപനങ്ങൾക്ക് ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി റിതിൻ രാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു.
ഗവേണിങ് കൗൺസിൽ അംഗങ്ങൾ, ടോജി എ. തെക്കാനത്ത്, ഫ്രാൻസിസ് കൈതാരത്ത്, മണികണ്ഠൻ, ശ്രീജ ശ്രീധരൻ, രാജി ഉണ്ണികൃഷ്ണൻ, സ്പന്ദന കിഷോർ, ഗണേഷ് മൂർത്തി, സുഷമ അനിൽ, പ്രവീൺ കുമാർ, മറ്റ് പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

