പ്രവാസി ലീഗൽ സെൽ നേപ്പാളീസ് എംബസി ലേബർ അറ്റാഷെക്ക് യാത്രയയപ്പ് നൽകി
text_fieldsനേപ്പാളീസ് എംബസി ലേബർ അറ്റാഷെക്ക് യാത്രയയപ്പ് നൽകുന്നു
മനാമ: പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ, ബഹ്റൈനിലെ നേപ്പാളീസ് എംബസി ലേബർ അറ്റാഷെ ജമുനാ കാഫ് ലെക്ക് യാത്രയയപ്പ് നൽകി. ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവാസി ലീഗൽ ജനറൽ സെക്രട്ടറി റിതിൻ രാജ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ച് ചടങ്ങിൽ പി.എൽ.സി രക്ഷാധികാരി ഫ്രാൻസിസ് കൈതാരത്ത്, മുതിർന്ന ഗവേണിങ് കൗൺസിൽ അംഗങ്ങളായ രാജി ഉണ്ണികൃഷ്ണൻ, സ്പന്ദന കിഷോർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീജ ശ്രീധരൻ നന്ദി പ്രകടിപ്പിച്ചു. തുടർന്ന് നടന്ന സ്നേഹവിരുന്നിൽ ഏവരും പങ്കാളികളായി. രണ്ടുവർഷത്തെ ബഹ്റൈൻ നേപ്പാളീസ് എംബസിയിലെ തന്റെ പ്രവർത്തനത്തിനു ശേഷമാണ് ജമുനാ കാഫ് ലെ സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നത്.

