പ്രവാസി കേരള കോൺഗ്രസ് രൂപവത്കരിച്ചു
text_fieldsബഹ്റൈൻ പ്രവാസി കേരള കോൺഗ്രസ് ഉദ്ഘാടനം കേരള
ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു
മനാമ: ബഹ്റൈൻ പ്രവാസി കേരള കോൺഗ്രസിന്റെ ഉദ്ഘാടനം കേരള ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കേരള കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡന്റ് ജോയ് കൊന്നക്കൽ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് ഹൈപവർ അഡ്വൈസറി കമ്മിറ്റി സെക്രട്ടറി ജെനിൻസ് മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് മന്ത്രിയെ ആദരിച്ചു. വൈസ് പ്രസിഡന്റ് ബിജോയി സേവ്യർ, ജേക്കബ് ചിറയിൽ, ട്രഷറർ മാത്യു പുത്തൻപുരക്കൽ, ജോ. സെക്രട്ടറി സോജൻ ജോസഫ്, മധു രവി, ജിനോ ജോയ് ചെരിവിൽ, കെ.ജി. വർഗീസ്, ക്ലീറ്റസ് ജോസഫ്, അനിൽ ചാക്കോ, ഇ. അശ്വിൻ, സോജൻ ജോസഫ് എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റ് പൊൻകുന്നം സോബി സ്വാഗതവും സെക്രട്ടറി ജിം സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

