Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംവാജ് ഐലൻഡിൽ പ്രവാസി വീട്ടമ്മയുടെ കൊല; മകൻ അറസ്റ്റിൽ
text_fieldsbookmark_border
മനാമ: അംവാജ് ഐലൻഡിൽ പ്രവാസി വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ മകൻ അറസ്റ്റിൽ. തിങ്കളാഴ്ചയാണ് 47കാരിയായ വീട്ടമ്മയെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കൂറുകൾക്കകമാണ് കൊലയാളിയായ 28കാരനെ അറസ്റ്റ് ചെയ്തത്. കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്. കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു. മുഹറഖ് ഗവർണറേറ്റ് പൊലീസ് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

