പ്രവാസിക്ക് നാട്ടിലെത്താന്‍ ലാല്‍ കെയേഴ്സ് സഹായം
text_fieldsലാല്‍ കെയേഴ്സ് നൽകുന്ന വിമാനടിക്കറ്റ് പ്രസിഡൻറ് എഫ്.എം. ഫൈസൽ കൈമാറുന്നു
മനാമ: ബഹ്റൈൻ ലാൽ കെയേഴ്സ് നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ മാസത്തെ സഹായം, സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ദിലീപിന് നല്കി. മോഹൻലാൽ ചിത്രം 'മരക്കാർ - അറബിക്കടലിെൻറ സിംഹം' ഫാൻസ് ഷോയിലെ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ്, അടിയന്തര ചികിത്സക്കുവേണ്ടി നാട്ടിലേക്കുപോകാൻ നിർവാഹമില്ലാതെ വിഷമിച്ചുനിന്ന ദിലീപിന് വിമാനയാത്ര ടിക്കറ്റ് നല്‍കിയത്. ലാൽ കെയേർസ് പ്രസിഡൻറ് എഫ്.എം. ഫൈസൽ, കോഓഡിനേറ്റർ ജഗത് കൃഷ്ണകുമാറിനു ടിക്കറ്റ് കൈമാറി. സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറർ ജസ്റ്റിൻ ഡേവിസ്, എക്സിക്യൂട്ടിവ് അംഗങ്ങളായ മണിക്കുട്ടൻ, ഗോപേഷ് മേലൂട്, കിരീടം ഉണ്ണി, ദീപക് തണൽ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

