പ്രവാസിക്ക് കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹികൾ സുധീർ അസനാരുകുഞ്ഞിനൊപ്പം
മനാമ: ഗുരുതര രോഗവും സാമ്പത്തിക ബുദ്ധിമുട്ടും ഒരുപോലെ വിഷമത്തിലാക്കിയ കൊല്ലം സ്വദേശി സുധീർ അസനാരുകുഞ്ഞിന് കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ കമ്മിറ്റി തുണയായി. ശസ്ത്രക്രിയക്കായി നാട്ടിൽ പോകുന്നതിന് കൊല്ലം പ്രവാസി അസോസിയേഷെൻറ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ധനസഹായവും നാട്ടിലേക്കു പോകാനുള്ള വിമാന ടിക്കറ്റും ഏരിയ ഭാരവാഹികൾ കൈമാറി. ഏരിയ കോഓഡിനേറ്റർമാരായ അനോജ് മാസ്റ്റർ, കോയിവിള മുഹമ്മദ് കുഞ്ഞ്, റിഫ ഏരിയ പ്രസിഡൻറ് ജിബിൻ, സെക്രട്ടറി അൻഷാദ് അഞ്ചൽ, ട്രഷറർ അനിൽ കുമാർ, ജോ. സെക്രട്ടറി ഷിബു സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.

