പൊതുമേഖലയിൽ വിദേശി നിയമനം കുറയുന്നു
text_fieldsമനാമ: ബഹ്റൈനിലെ പൊതുമേഖല സ്ഥാപനങ്ങളിൽ വിദേശികളുടെ നിയമനം കുറഞ്ഞുവരുന്നതായി കണക്കുകൾ. സ്വദേശി നിയമനം വർധിച്ചതാണ് പ്രധാന കാരണമെന്നാണ് കണ്ടെത്തൽ. സിവിൽ സർവീസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇപ്പോൾ രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളിൽ വിദേശികളുടെ എണ്ണം 5,686 ആണ്. 2019നെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ കുറവാണ് ഇത് വ്യക്തമാക്കുന്നത്. നിലവിൽ പൊതുമേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ കരാർ പുതുക്കുന്നതിനും പുതിയൊരാളെ പരിഗണിക്കുന്നതിനും മുമ്പ് ബഹ്റൈനികളായ ആരെങ്കിലും ആ ജോലിക്ക് യോഗ്യരായിട്ടുണ്ടോയെന്ന് ബ്യൂറോ പരിശോധിക്കുന്നുണ്ട്.
സിവിൽ സർവീസ് നിയമനങ്ങളുടെ പരിധിയിൽ വരുന്ന മന്ത്രാലയങ്ങളിലും പൊതു സ്ഥാപനങ്ങളിലുമായി 35670 ബഹ്റൈനികൾ സ്ഥിര ജോലിക്കാരായുണ്ടെന്ന് എം.പി മഹ്മൂദ് മിർസ ഫർദാന്റെ അന്വേഷണങ്ങൾക്ക് ബ്യൂറോ മറുപടി നൽകിയിരുന്നു. ജോലിയിടങ്ങളിലെ 99.8 ശതമാനം ബഹ്റൈനികളും സ്ഥിര കരാറോടെയാണ് ജോലി ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.