Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമകൻ ഗുരുതരാവസ്ഥയിൽ;...

മകൻ ഗുരുതരാവസ്ഥയിൽ; തുടർ ചികിത്​സ നൽകാൻ പണമില്ലാതെ പ്രവാസി

text_fields
bookmark_border
മകൻ  ഗുരുതരാവസ്ഥയിൽ; തുടർ ചികിത്​സ നൽകാൻ പണമില്ലാതെ  പ്രവാസി
cancel

മനാമ: ഹൃദയ സംബന്ധമായ തകരാറും കൂടാതെ ഒട്ടനവധി രോഗങ്ങളും ബാധിച്ച ഷഹാൻ അബ്​ദുല്ല എന്ന എട്ടര വയസ്സുകാര​ൻ പരിയാരം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയു​േമ്പാൾ പിതാവായ ബഹ്​റൈൻ പ്രവാസി മുഹമ്മദ്​ റിയാസ് കണ്ണീർ പൊഴിക്കുകയാണ്​. ചെന്നൈ അപ്പോളോ ആശുപത്രിയിൽ എത്തിച്ചാൽ കുട്ടിക്ക്​ മികച്ച ചികിത്​സ നൽകാൻ കഴിയുമെന്ന്​ ഡോക്​ടർമാർ പറയു​േമ്പാൾ നിർധന കുടുംബം പണമില്ലാതെ പകച്ചുനിൽക്കുകയാണ്​. ത​​​​െൻറ മകനെ രക്ഷിക്കാൻ കരളുരുകി പ്രാർഥിക്കുന്നതിനൊപ്പം നൻമയുള്ളവരുടെ സഹായം തേടുകയുമാണ്​ മുഹമ്മദ്​ റിയാസ്​. അസുഖത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക്​ കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായിരുന്നു. ഇതാണ്​ കുട്ടിയുടെ ആരോഗ്യനിലയെ വഷളാക്കിയത്​.

കാസർകോഡ്‌ ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക്​ പറപ്പ നിവാസിയായ മുഹമ്മദ്​ റിയാസ്​ തീരാസങ്കടങ്ങളുമായാണ്​ പ്രവാസഭൂമിയിൽ കഴിയുന്നത്​.കുട്ടിക്ക്​ ജൻമനായുള്ള മുറിച്ച​ുണ്ടും ഹൃദയരോഗവ​ും ഉൾപ്പെടെയുള്ള അസുഖങ്ങൾ ചികിത്​സിച്ച്​ മാറ്റാൻ ഇതുവരെ ഉള്ളതെല്ലാം ചെലവഴിച്ചു. കിടപ്പാടം ബാങ്കിൽ ഇൗട്​ നൽകി വായ്​പ്പയെടുത്തും ചികിത്​സിച്ചു.
എന്നാൽ ഭീമമായ തുക ഉണ്ടെങ്കിലെ ചെലവേറിയ ശസ്​ത്രക്രിയ നടത്താൻ കഴിയൂ. ശസ്ത്രക്രിയ നടത്തിയാൽ കുട്ടി ആരോഗ്യം വീണ്ടെടുക്കുമെന്നാണ്​ ഡോക്​ടർമാർ പറഞ്ഞിട്ടുള്ളത്​. ശ്വാസകോശത്തിലേക്കുള്ള ഒരു വാൽവ്‌ ചുരുങ്ങിപ്പോയത്​ കാരണം ശ്വസിക്കാന്‍ പോലുമാവാതെ, ഓക്സിജൻ സിലിണ്ടറിനെ ആശ്രയിച്ചാണ്​ കഴിയുന്നത്​.

ബലൂണ്‍ സര്‍ജറിയും ഹൃദയ സംബന്ധമായ മറ്റൊരു സര്‍ജറിയും ഘട്ടം ഘട്ടമായി ചെയ്താല്‍ കുട്ടി സാധാരണ മനുഷൃ ജീവിതത്തിലേക്ക് മടങ്ങിവരും. മുഹമ്മദ്‌ റിയാസി​​​​െൻറ ഫോൺ നമ്പർ: 36236237. കുട്ടിയുടെ ജീവൻ നിലനിർത്താനും കുടുംബത്തെ ദുരിതക്കയത്തില്‍ നിന്നും രക്ഷിക്കാനും സഹായമെത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി കേരള ഗ്രാമീൺ ബാങ്ക്‌, പാറപ്പ ബ്രാഞ്ചിലെ അക്കൗൻറ്​ എടുത്തിട്ടുണ്ട്​. മാസ്​റ്റർ ഷഹാൻ ആർ.എ S/o റുക്കിയ, എ.സി നമ്പർ: 40438100013002. ​െഎ.എഫ്​.എസ്​ കോഡ്​ KLGB 0040438.ബ്രാഞ്ച്​ പറപ്പ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment help
News Summary - expat need help for son's treatment-bahrain-saudi
Next Story