Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅം​ബാ​സ​ഡ​ർ​ക്ക്...

അം​ബാ​സ​ഡ​ർ​ക്ക് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
Expat Legal Cell
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ​ക്ക് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ

ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

മ​നാ​മ: കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ​ക്ക് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ വി​വി​ധ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സ്വി​സ് ബെ​ൽ ഹോ​ട്ട​ലി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ നി​ര​വ​ധി പ്ര​മു​ഖ​ർ പ​​​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ ക്ഷേ​മ​ത്തി​ന് അം​ബാ​സ​ഡ​ർ മി​ക​ച്ച പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും അ​ദ്ദേ​ഹം പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ക​ൺ​ട്രി ഹെ​ഡ് സു​ധീ​ർ തി​രു​നി​ല​ത്ത് പ​റ​ഞ്ഞു.

പി.​എ​ൽ.​സി പാ​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. താ​രി​ഖ് അ​ൽ ഓ​ൺ, എം.​ഡ​ബ്ല്യു.​പി.​എ​സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഡ്വ. മാ​ധ​വ​ൻ ക​ല്ല​ത്ത്, ബി.​കെ.​എ​സ് പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, വേ​ൾ​ഡ് എ​ൻ.​ആ​ർ.​ഐ കൗ​ൺ​സി​ൽ ഡ​യ​റ​ക്ട​ർ അ​രു​ൺ ഗോ​വി​ന്ദ്, അ​ണ്ണൈ ത​മി​ഴ് മ​ൺ​റം പ്ര​സി​ഡ​ന്റ് പ​ള​നി​സ്വാ​മി, ക​ന്ന​ട സം​ഘ​ത്തി​ന്റെ പ്ര​സി​ഡ​ന്റ് പ്ര​ദീ​പ് ഷെ​ട്ടി, സാ​മ​ന്ത പ​രി​വാ​ർ പ്ര​സി​ഡ​ന്റ് മി​ല​ൻ ബ്രി​ജ് കി​ഷോ​ർ, തെ​ലു​ങ്ക് ക​ലാ​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വം​ശി, ഐ​മാ​ക് ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ഡി.​ടി ചെ​യ​ർ​മാ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, മി​ഡി​ൽ​ട​ൺ (ബ​ഹ്‌​റൈ​ൻ ദി​സ് മ​ന്ത്) എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ​ഹ്‌​റൈ​ൻ സ​ർ​ക്കാ​റി​ൽ​നി​ന്നും ക​മ്മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച ഊ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പി​നും പി​ന്തു​ണ​ക്കും അം​ബാ​സ​ഡ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. പി.​എ​ൽ.​സി ക​ൺ​ട്രി കോ​ഓ​ഡി​നേ​റ്റ​ർ അ​മ​ൽ ദേ​വ്, ട്ര​ഷ​റ​ർ ടോ​ജി, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ​വേ​ണി​ങ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ വി​നോ​ദ് നാ​രാ​യ​ണ​ൻ, ജ​യ് ഷാ, ​സെ​ന്തി​ൽ, ശ്രീ​ജ, സ്പ​ന്ദ​ന എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. പി.​എ​ൽ.​സി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഷ​മ ഗു​പ്ത ന​ന്ദി പ​റ​ഞ്ഞു. ര​മ​ൺ പ്രീ​ത് ആ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmbassadorExpat Legal Cell
News Summary - Expat Legal Cell Sends Farewell To Ambassador
Next Story