Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ മദ്യം നൽകിയെന്ന് ആരോപിച്ച് പ്രവാസിയെ തട്ടിക്കൊണ്ടുപോയി പണം കവർന്നു: ബഹ്‌റൈനിൽ രണ്ട് പേർക്ക് 3 വർഷം തടവ്

text_fields
bookmark_border
വ്യാജ മദ്യം നൽകിയെന്ന് ആരോപിച്ച് പ്രവാസിയെ തട്ടിക്കൊണ്ടുപോയി പണം കവർന്നു: ബഹ്‌റൈനിൽ രണ്ട് പേർക്ക് 3 വർഷം തടവ്
cancel

മനാമ: വ്യാജ മദ്യം നൽകി വഞ്ചിച്ചെന്നാരോപിച്ച് ബംഗ്ലാദേശ് സ്വദേശിയായ പ്രവാസിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോവുകയും പണം കവരുകയും ചെയ്ത സംഭവത്തിൽ സ്ഥാപന ജനറൽ മാനേജർക്കും സെക്യൂരിറ്റി ഗാർഡിനും 3 വർഷം തടവുശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി. 32-ഉം 46-ഉം വയസ്സുള്ള രണ്ട് ബഹ്‌റൈൻ പൗരന്മാരെയാണ് കോടതി ശിക്ഷിച്ചത്. ബാറുകൾക്കും നൈറ്റ് ക്ലബ്ബുകൾക്കും മദ്യം വിതരണം ചെയ്യുന്ന ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരാണ് ശിക്ഷിക്കപ്പെട്ട രണ്ടുപേരും.

കഴിഞ്ഞ ജൂലൈ അവസാനത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥാപനത്തിലെ ജനറൽ മാനേജർ, നൈറ്റ് ക്ലബ്ബുകളിലേക്ക് വിതരണം ചെയ്യാനായി മദ്യം വാങ്ങി വരാൻ സെക്യൂരിറ്റി ഗാർഡിന് 100 ദീനാർ നൽകിയിരുന്നു. എന്നാൽ ഇയാൾ വാങ്ങിക്കൊണ്ടുവന്നത് ഗുണനിലവാരമില്ലാത്ത വ്യാജ മദ്യമാണെന്ന് മനസ്സിലായതോടെ, രണ്ടുപേരും ചേർന്ന് രാത്രി ഹൂറയിൽ വച്ച് മദ്യം നൽകിയെന്ന് പറയപ്പെടുന്ന പ്രവാസിയെ പിടികൂടുകയായിരുന്നു.

34 വയസ്സുകാരനായ ബംഗ്ലാദേശി പ്രവാസിയെ ബലമായി കാറിന്റെ പിൻസീറ്റിൽ കയറ്റുകയും പൊലീസിൽ ഏൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പോക്കറ്റിൽ സൂക്ഷിച്ച 500 ദീനാർ കവർന്ന ശേഷമാണ് ഇയാളെ ഹൂറയിൽ തിരിച്ചിറക്കിവിട്ടതെന്ന് ഇരയായ പ്രവാസി പബ്ലിക് പ്രൊസിക്യൂഷനോട് പറഞ്ഞു.

എന്നാൽ തങ്ങൾ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കാര്യം പ്രതികൾ സമ്മതിച്ചെങ്കിലും 500 ദീനാർ കവർന്നു എന്നത് നിഷേധിച്ചു. വ്യാജ മദ്യം നൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ പൊലീസിൽ നൽകുമെന്ന് പേടിച്ച് 74 ദീനാർ തിരികെ നൽകിയെന്നും തുടർന്ന് ഇയാളെ വിട്ടയക്കുകയായിരുന്നു എന്നുമാണ് പ്രതികൾ വാദിച്ചത്.

സംഭവത്തിന് ശേഷം പ്രവാസി നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച വാഹനം സെക്യൂരിറ്റി ഗാർഡിന്റെ അമ്മയുടേതാണെന്നും ഇയാൾക്ക് മുൻപും കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി. വ്യക്തിസ്വാതന്ത്ര്യം തടസ്സപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കോടതി രണ്ടുപേർക്കും തടവുശിക്ഷ വിധിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain: 2 Jailed for 3 Years for Kidnapping and Extorting Expat Over Bootleg Alcohol
Next Story