Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​ക്സോ​ഡ​സ്...

എ​ക്സോ​ഡ​സ് ക്രി​ക്ക​റ്റ്; ഗാ​ല മോ​ർ​ത്ത് ശ്മൂ​നി യാ​ക്കോ​ബാ​യ പ​ള്ളി ജേ​താ​ക്ക​ൾ

text_fields
bookmark_border
എ​ക്സോ​ഡ​സ് ക്രി​ക്ക​റ്റ്; ഗാ​ല മോ​ർ​ത്ത് ശ്മൂ​നി യാ​ക്കോ​ബാ​യ പ​ള്ളി ജേ​താ​ക്ക​ൾ
cancel
camera_alt

ഗാ​ല സെ​ന്റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘എ​ക്സോ​ഡ​സ് സീ​സ​ൺ- 5’ ഇ​ന്റ​ർ ച​ർ​ച്ച് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ

ഗാ​ല മോ​ർ​ത്ത് ശ്മൂ​നി യാ​ക്കോ​ബാ​യ പ​ള്ളി ടീം

Listen to this Article

​മ​സ്ക​ത്ത്: ഗാ​ല സെ​ന്റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘എ​ക്സോ​ഡ​സ് സീ​സ​ൺ- 5’ ഇ​ന്റ​ർ ച​ർ​ച്ച് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ഗാ​ല​മോ​ർ​ത്ത് ശ്മൂ​നി യാ​ക്കോ​ബാ​യ പ​ള്ളി ചാ​മ്പ്യ​ന്മാ​രാ​യി. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ ഗാ​ല സെ​ന്റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ചി​നെ 46 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കി​രീ​ട നേ​ട്ടം.

​ഗാ​ല​യി​ലെ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നാ​യി എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച എ​ൽ​ദോ ബാ​ബു 'മാ​ൻ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്റ്' ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റ​ണ്ണേ​ഴ്സ് അ​പ്പി​നും വി​ജ​യി​ക​ൾ​ക്കും പ​ള്ളി ഭാ​ര​വാ​ഹി​ക​ളും യു​വ​ജ​ന​പ്ര​സ്ഥാ​ന പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ട്രോ​ഫി​ക​ളും മെ​ഡ​ലും വി​ത​ര​ണം ചെ​യ്തു.

കാ​യി​ക​രം​ഗ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വി​വി​ധ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും ഐ​ക്യ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ടൂ​ർ​ണ​മെ​ന്റ് വ​ർ​ഷം​തോ​റും സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​തെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജോ​യ് അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Exodus Cricket; Gala Morth Shmuni Yakobaya Church winners
Next Story