Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസം ഇത്ര മതി;...

പ്രവാസം ഇത്ര മതി; ലിഖിയയും കുടുംബവും ഇനി നാട്ടിലേക്ക്​

text_fields
bookmark_border
പ്രവാസം ഇത്ര മതി; ലിഖിയയും കുടുംബവും ഇനി നാട്ടിലേക്ക്​
cancel

മനാമ: പ്രവാസത്തിന്​ എപ്പോൾ വിരാമമിടണം? പ്രവാസ ജീവിതം വരിക്കുന്ന പലർക്കും ഇക്കാര്യത്തിൽ ഒരുറപ്പുണ്ടാകില്ല. അത്യാവശ്യം ജീവിത സൗകര്യങ്ങൾ നേടിയാലും പ്രവാസ ജീവിതത്തോട്​ വിടപറയാൻ പലർക്കും മടിയായിരിക്കും. സാമ്പത്തിക നേട്ടം മാത്രമായിരിക്കില്ല അതി​െൻറ കാരണം. വ്യക്​തിബന്ധങ്ങൾ, ഇൗ നാടിനോടുള്ള ഇഷ്​ടം. അങ്ങനെ പല കാരണങ്ങളും അതിനു​ പിന്നിലുണ്ടാകും.

എന്നാൽ, പ്രവാസത്തെ അനിശ്ചിതകാലത്തേക്ക്​ നീളാൻ അനുവദിക്കാതെ നാടി​െൻറ പച്ചപ്പിലേക്ക്​ മടങ്ങാൻ ഒരുങ്ങുകയാണ്​ ഒരു കുടുംബം. ബഹ്​റൈൻ പ്രവാസികൾക്ക്​ ചിരപരിചിതയായ ലിഖിയ ജോസ്​ ഷാ​േൻറായും കുടുംബവുമാണ്​ പ്രവാസത്തിന്​ പൂർണവിരാമമിടുന്നത്​. ജി.ഡി.എൻ പത്രത്തിൽ മീഡിയ കൺസൽട്ടൻറായി ജോലി ചെയ്യുന്ന ലിഖിയക്കും ഹൊഷാൻ പാൻ ഗൾഫിൽ സെയിൽസ്​ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഷാ​​​േൻറാ തോമസിനും ഇനിയുള്ള ലക്ഷ്യം വ്യക്​തമാണ്​; മക്കൾക്കൊപ്പം നാട്ടിൽ ജീവിക്കുക. അതിനാൽതന്നെ, നാട്ടിലെത്തിയാൽ വേറൊരു ജോലിയും ഇവരുടെ ലക്ഷ്യമല്ല. നാലു​ മക്കളും പിറക്കാനിരിക്കുന്ന അഞ്ചാമത്തെയാളും ഇവരുടെ കൈപിടിച്ച്​ ഒപ്പമുണ്ടാകും.

2000ത്തിലാണ്​ മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഷാ​േൻറാ ബഹ്​റൈനിൽ എത്തിയത്​. 2003 ഡിസംബർ 31ന്​ ലിഖിയയെയും കൊണ്ടുവന്നു. ആ വർഷം ജൂണിലായിരുന്നു വിവാഹം. ആറു വർഷം യെല്ലോ പേജസിൽ സ്​പെഷൽ അക്കൗണ്ട്​സ്​ മാനേജറായി ജോലി ചെയ്​തു. പിന്നീടാണ്​ ജി.ഡി.എന്നിൽ ജോലിയിൽ പ്രവേശിപ്പിച്ചത്​.

ജോലിക്കൊപ്പം പ്രവാസി സമൂഹവുമായി ചേർന്ന്​ പ്രവർത്തിക്കാനും പ്രയാസങ്ങളിൽ കഴിയുന്നവരെ സഹായിക്കാനും ലിഖിയയും കുടുംബവും സമയം കണ്ടെത്തി. മക്കളായ ഹെവൻഡ്രിയയും ഹെവൻഡ്രിനും ഹെവൻഡ്രിക്കും ഹെവൻഡ്രിനയും പഠിക്കുന്ന ഏഷ്യൻ സ്​കൂളിലെ ആയിരത്തോളം കുട്ടികൾക്ക്​ പഴയ പാഠപുസ്​തങ്ങൾ സംഘടിപ്പിച്ച്​ നൽകാൻ ഇവർക്ക്​ കഴിഞ്ഞു. 180ഒാളം കുട്ടികളുടെ ഫീസ്​ സ്​പോൺസർമാർ മുഖേന അടക്കാൻ സാധിച്ചതും സംതൃപ്​തി നൽകുന്ന കാര്യമാണെന്ന്​ ലിഖിയ പറയുന്നു. കടക്കെണിയിലായ ഒരു കുടുംബത്തി​െൻറ ബാധ്യതകൾ വീട്ടാനും ഇവരുടെ സഹായമുണ്ടായിരുന്നു. 22 വിദ്യാർഥികൾക്ക്​ പഴയ ലാപ്​ടോപ്​, ടാബ്​ എന്നിവ സംഘടിപ്പിച്ച്​ നൽകാനും സാധിച്ചു. കോവിഡ്​ മഹാമാരിയുടെ നാളുകളിൽ കടുത്ത ദുരിതത്തിലായ രക്ഷിതാക്കൾക്ക്​ ഇത്​ നൽകിയ ആശ്വാസം ചെറുതായിരുന്നില്ല.

ബഹ്​റൈൻ കേരളീയ സമാജത്തിലും ഇന്ത്യൻ ക്ലബിലും അംഗമായ ലിഖിയയും ഭർത്താവും അതി​െൻറ പ്രവർത്തനങ്ങളിലും സജീവമാണ്​. ഷാ​​​േൻറായും ഹെവൻഡ്രിയയും ഹെവൻഡ്രിനും ബാഡ്​മിൻറൺ കളിക്കാരുമാണ്​. സ്​കൂളിലെ ബാഡ്​മിൻറൺ ടീമിൽ അംഗങ്ങളാണ്​​ മക്കൾ.

സജീവമായ പ്രവാസ ജീവിതത്തിന്​ വിടനൽകി മേയ്​ 22ന്​ നാട്ടിലേക്ക്​ മടങ്ങാനാണ്​ ഇവർ നിശ്ചയിച്ചിരിക്കുന്നത്​. പ്രവാസം അവസാനിപ്പിക്കു​േമ്പാൾ ഏതൊരു പ്രവാസിക്കുമുണ്ടാകുന്ന സങ്കടം ഇവർക്കുമുണ്ട്​. നല്ലൊരു ജോലി കളഞ്ഞ്​ ഇത്രപെ​െട്ടന്ന്​ തിരിച്ചുപോകുന്നത്​ എന്തിനെന്ന്​ ചോദിക്കുന്നവരുമുണ്ട്​. എങ്കിലും, മക്കൾക്കുവേണ്ടിയുള്ള ജീവിതത്തിനായതിനാൽ ആ സങ്കടം മറക്കുകയാണ്​ ഇവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellExileLikhia and family
Next Story