Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ പ്രതിരോധ...

ബഹ്​റൈൻ പ്രതിരോധ എക്​സിബിഷനും സമ്മേളനവും ഇന്ന്​ മുതൽ 

text_fields
bookmark_border
ബഹ്​റൈൻ പ്രതിരോധ എക്​സിബിഷനും സമ്മേളനവും ഇന്ന്​ മുതൽ 
cancel
camera_alt??????? ????????? ??????? ?????????? ????? ????????????????????????? ??????? ??????????????????????????

മനാമ: ബഹ്​റൈൻ പ്രതിരോധ എക്​സിബിഷനും സമ്മേളനവും (ബഹ്​റൈൻ  ഇൻറർനാഷണൽ ഡിഫൻസ്​ എക്​സിബിഷൻ ആൻറ്​ കോൺഫറൻസ്​^ബിഡെക്​ 2017) ഇന്ന്​ മുതൽ സനാബിസിലെ എക്​സിബിഷൻ സ​െൻററിലും ഫോർ സീസൺസ്​ ഹോട്ടലിലുമായി നടക്കുമെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിലുള്ള 3,000ത്തോളം പ്രതിരോധ രംഗത്തെ പ്രമുഖർ പരിപാടിയിൽ പ​െങ്കടുക്കും. മേഖല നേരിടുന്ന പ്രധാന ഭീഷണികൾ, അതിനെ നേരിടാനുള്ള വഴികൾ, ഭീകരതക്കെതിരായ നീക്കങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. 

രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ കര, കടൽ,വ്യോമ മേഖലയിലെ നവീന പ്രതിരോധ ഉപകരണങ്ങളുടെ പ്രദർശനമുണ്ടാകും. മിന സൽമാൻ പോർട്ട്​, സാഖിർ നാഷണൽ ഗാർഡ്​ കേന്ദ്രം  എന്നിവിടങ്ങളിലും പ്രദർശനമുണ്ട്​. മാറുന്ന ലോകത്തെ വെല്ലുവിളികൾ വിലയിരുത്തുന്ന സുപ്രധാന സമ്മേളനമാണ്​ നടക്കുന്നതെന്ന്​ ഒാർഗനൈസിങ്​ കമ്മിറ്റി മേധാവി ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫ പറഞ്ഞു. ഭീഷണികളെ സംയുക്തമായി നേരിടാനുതകുന്ന പുതിയ വാതായനങ്ങൾ തുറക്കാൻ ചർച്ചകൾ ഉപകരിക്കും. ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻസ്​ അതോറിറ്റി ചീഫ്​ എക്​സിക്യൂട്ടിവ്​ ശൈഖ്​ ഖാലിദ്​ ബിൻ ഹമൂദ്​ ആൽ ഖലീഫ, റോയൽ ഗാർഡ്​ ഡപ്യൂട്ടി കമാൻഡർ ബ്രിഗേഡിയർ ഹമദ്​ അൽ നു​െഎമി എന്നിവരും സന്നിഹിതരായിരുന്നു.ബഹ്​റൈൻ ചർച്ചകളുടെയും സമാധാനത്തി​​െൻറയും ഇടമായി നിലനിർത്താനുള്ള ​ഭരണാധികാരികളുടെ നയത്തി​​െൻറ പ്രതിഫലനമെന്ന നിലക്കാണ്​ ഇത്തരമൊരു സമ്മേളനം നടക്കുന്നതെന്ന്​ ‘ബിഡെക്​’ ചെയർമാനും റോയൽ കമാൻഡറുമായ ബ്രിഗേഡിയർ ശൈഖ്​ നാസിർ ബിൻ ഹമദ്​ ആൽ ഖലീഫ പ്രസ്​താവനയിൽ പറഞ്ഞു. 

സൗഹൃദ രാഷ്​ട്രങ്ങളിൽ നിന്നുള്ള ഉന്നത പ്രതിനിധികൾ സമ്മേളനത്തിൽ എത്തും.ഇതിൽ, രാഷ്​ട്രീയ, സൈനിക നേതാക്കളും നയതന്ത്രജ്​ഞരുമുണ്ടാകും. അന്താരാഷ്​ട്ര തലത്തിൽ പ്രശസ്​തരായ 180ഒാളം നിർമാതാക്കളുടെ സാന്നിധ്യം പ്രദർശനത്തിലുണ്ടാകും. യമൻ ദൗത്യത്തിന്​ നേതൃത്വം നൽകുന്ന അറബ്​ സഖ്യസേനയുടെ പിന്തുണയോടെ നടത്തുന്ന സമ്മേളനത്തിൽ ‘നാറ്റോ’, യു.എൻ. സമാധാന സേന തുടങ്ങിയവരും ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള പ്രതിനിധികളും പ​െങ്കടുക്കും.പ്രദർശനവും സമ്മേളനവും ബുധനാഴ്​ച സമാപിക്കും.   പ്രതിരോധ പ്രദർശന രംഗത്ത്​ പ്രശസ്​തരായ ക്ലാരിയൺ ഡിഫൻസ്​ ആൻറ്​ സെക്യൂരിറ്റി ഇവൻറ്​സ്​ മാനേജിങ്​ ഡയറക്​ടർ ടിം പോർട്ടറും വാർത്താസമ്മേളനത്തിൽ സന്നിഹിതനായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsexhibition
News Summary - exhibition-bahrain-gulf news
Next Story