മാതൃകാപരമായ ഇഫ്താർ
text_fieldsസുനിൽ തോമസ്, റാന്നി
കുടുംബ സൗഹൃദ വേദിയുടെ നോമ്പുതുറ വേദിയും സദസ്സും എന്ന അന്തരമില്ലാതെ പതിവിൽനിന്ന് വ്യത്യസ്തമായി വലുപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ ഒരുമിച്ചിരുന്ന് എല്ലാവർക്കും നോമ്പുതുറ സംഘടിപ്പിച്ചത് മാതൃകാപരമാണ്. ഉയരത്തിൽ സൃഷ്ടിക്കുന്ന വേദിക്ക് പകരം വേദിയും സദസ്സും ഒന്നാകുന്ന സമന്വയം നോമ്പുതുറക്ക് എത്തിയവരെല്ലാം ഒന്നാണ് സമന്മാരാണ് എന്ന സന്ദേശം പകർന്നു നൽകിയ കുടുംബ സൗഹൃദ വേദിയുടെ സംഘാടകർ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
ലേബർ ക്യാമ്പിൽ നിന്നും എത്തിയവർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറയിൽ നിന്ന് എത്തിയവർ എല്ലാവരും ഒരേ മനസ്സോടെ ഉയർച്ചതാഴ്ചകളില്ലാതെ ഒരേ ഇരിപ്പിടത്തിൽ വ്യത്യാസങ്ങൾ കൂടാതെ നോമ്പുതുറ അനുഷ്ഠാനത്തിന് പ്രത്യേകിച്ച് ഒരു തുറന്ന സ്ഥലത്ത് ക്രമീകരിച്ച മാതൃക മറ്റുള്ളവർക്കും പരീക്ഷിക്കാവുന്നതാണ്.
നോമ്പുതുറ ഒരുമിക്കലിന്റെയും പങ്കുവെക്കലിന്റെയും ഒന്നാകലിന്റെയും ഒരുമയുടെയും മഹത്തായ സന്ദേശം വിളിച്ചോതുന്ന ഇത്തരം ഇഫ്താർ സംഗമങ്ങൾ ഒരുക്കുന്ന സംഘാടകർ പ്രശംസ അർഹിക്കുന്നു.
നോമ്പുതുറ കേവലം ഉയർന്ന സ്ഥലത്തെ കസേരകൾക്കപ്പുറം വിശാലമായ പുൽ മൈതാനിയിൽ വന്നുചേർന്ന എല്ലാവരും ഒന്നിച്ചിരുന്ന് ഒരു പന്തിയിൽ ഒറ്റ മനസ്സോടെ ഉള്ള ഭക്ഷണം ഉള്ളതുപോലെ ഉള്ളുകൊണ്ട് പങ്കിടുന്ന മനോഹരമായ കാഴ്ച ഇനിയും ഈ കൊച്ചു പവിഴദ്വീപിൽ മാതൃകയായി മറ്റുള്ളവരും തുടരട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

