ഇന്ത്യൻ സ്കൂൾ കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റിന് ആവേശകരമായ തുടക്കം
text_fieldsഇന്ത്യൻ സ്കൂൾ കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ചെസ് മത്സരം അംബാസഡർ പിയൂഷ് ശ്രീവാസ്തവ ചെസ് കളിച്ച് ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഇന്ത്യൻ സ്കൂൾ സംഘടിപ്പിക്കുന്ന ഐ.എസ്.ബി കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023ന് വർണാഭമായ തുടക്കം. ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന ഫെസ്റ്റ് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സ്പോർട്സ് രാജേഷ് എം.എൻ, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, ബഹ്റൈൻ ചെസ് ഫെഡറേഷൻ കമ്യൂണിക്കേഷൻസ് മേധാവി അബ്ദുല്ല മുഹമ്മദ് അൽദോസരി, അർജുൻസ് ചെസ് അക്കാദമി സി.ഇ.ഒ അർജുൻ കക്കാടത്ത്, സംഘാടക സമിതി രക്ഷാധികാരി മുഹമ്മദ് ഹുസൈൻ മാലിം, കൺവീനർ തൗഫീഖ്, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
പുതിയ ഉയരങ്ങളിലെത്താൻ കഠിനാധ്വാനം ചെയ്യാനും പരിധികൾ മറികടക്കാനും സ്പോർട്സ് നമ്മെ പഠിപ്പിക്കുന്നുവെന്നും അച്ചടക്കം, ബഹുമാനം, സൗഹൃദം, നേതൃത്വം, ടീം വർക് എന്നിവ വളർത്താൻ കായികമേളകൾ സഹായകരമാണെന്നും അംബാസഡർ പറഞ്ഞു. സി.ബി.എസ്.ഇ പരീക്ഷകളിൽ ഇന്ത്യൻ സ്കൂൾ നേടിയ മികവിനെ അംബാസഡർ അഭിനന്ദിച്ചു. അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഒരു വിദ്യാർഥിയുമായി ആദ്യ കരു നീക്കി ചെസ് ടൂർണമെന്റിനു തുടക്കമിട്ടു.
പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതം പറഞ്ഞു. ചെയർമാൻ പ്രിൻസ് എസ്. നടരാജൻ മുഖ്യാതിഥിക്ക് മെമന്റോ നൽകി. അംബാസഡർ പിയൂഷ് ശ്രീവാസ്തവ സ്പോർട്സ് ഫെസ്റ്റിന്റെ ലോഗോ കൺവീനർ തൗഫീഖിന് നൽകി പ്രകാശനം ചെയ്തു. ഇ.സി അംഗം രാജേഷ് എം.എൻ സംസാരിച്ചു. സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു. വിദ്യാർഥികളായ സഹസ്ര കോട്ടഗിരി, ആർച്ച ബിനു എന്നിവർ അവതാരകരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.