ബ്രേവ് ഇന്‍റർനാഷനൽ കോംബാറ്റ് വീക്കിന് ആവേശകരമായ തുടക്കം
text_fieldsബ്രേവ് ഇന്‍റർനാഷനൽ കോംബാറ്റ് വീക്കിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മനാമ: ബ്രേവ് സി.എഫ് 57, പ്രഥമ എം.എ.എ സൂപ്പർ കപ്പ് എന്നീ മത്സരങ്ങൾ ഉൾപ്പെടുന്ന ബ്രേവ് ഇന്‍റർനാഷനൽ കോംബാറ്റ് വീക്കിന് ആവേശകരമായ തുടക്കം. കായിക സുപ്രീം കൗൺസിൽ ഫസ്റ്റ് ഡെപ്യൂട്ടി പ്രസിഡന്‍റും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഭൂഖണ്ഡാന്തര, അന്തർദേശീയ തലങ്ങളിലെ പ്രധാന കായിക മത്സരങ്ങൾക്ക് ബഹ്‌റൈൻ അനുയോജ്യമായ വേദിയായി മാറിയെന്ന് ശൈഖ് ഖാലിദ് പറഞ്ഞു.
ലോകമെമ്പാടുമുള്ള കായികപ്രേമികളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ മിക്സഡ് മാർഷ്യൽ ആർട്സ് സ്‌പോർട്‌സിന് മികച്ച പിന്തുണയാണ് ബഹ്റൈൻ നൽകുന്നത്. ഈ കായികരംഗത്ത് ബഹ്‌റൈൻ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഐ.എം.എം.എ.എഫ് റാങ്കിലെ മുൻനിര സ്ഥാനവും ബ്രേവ് സി.എഫ് ചാമ്പ്യൻഷിപ് അവതരിപ്പിച്ചതും ഇതിന് ഉദാഹരണങ്ങളാണ്. മൂന്ന് ലോക ചാമ്പ്യൻഷിപ്പുകൾ വിജയകരമായി സംഘടിപ്പിച്ചതിന് ലഭിച്ച അംഗീകാരമാണ് എം.എം.എ സൂപ്പർ കപ്പിന്റെ ആദ്യ പതിപ്പിന് ആതിഥേയത്വം വഹിക്കാൻ ലഭിച്ച അവസരം.
പ്രഫഷനൽ പോരാളികൾക്ക് പരസ്പരം ഏറ്റുമുട്ടാനുള്ള മികച്ച അവസരമാണ് ബ്രേവ് സി.എഫ് 57 നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈന്റെ സംഘാടന മികവിനെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച ഇന്‍റർനാഷനൽ മിക്സഡ് മാർഷ്യൽ ആർട്സ് ഫെഡറേഷൻ പ്രസിഡന്‍റ് കെറിത്ത് ബ്രൗൺ അഭിനന്ദിച്ചു. ഐ.എം.എം.എ.എഫ് ചാമ്പ്യൻഷിപ്പുകൾ നടത്താനുള്ള മികച്ച വേദിയാണ് ബഹ്റൈൻ എന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.