Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​കെ.​എ​സ്- ഡി.​സി...

ബി.​കെ.​എ​സ്- ഡി.​സി ബു​ക്സ് പു​സ്ത​ക​മേ​ള​ക്ക് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം

text_fields
bookmark_border
ബി.​കെ.​എ​സ്-​ഡി.​സി ബു​ക്സ് പു​സ്ത​ക​മേ​ളയിൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ  വി​നോ​ദ് കെ.​ ജേ​ക്ക​ബ് സംസാരിക്കു​ന്നു
cancel
camera_alt

ബി.​കെ.​എ​സ്-​ഡി.​സി ബു​ക്സ് പു​സ്ത​ക​മേ​ളയിൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

വി​നോ​ദ് കെ.​ ജേ​ക്ക​ബ് സംസാരിക്കു​ന്നു

മ​നാ​മ: ഡി.​സി ബു​ക്സും ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​ക്ക് തു​ട​ക്കം. സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ.​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബ​ഹ്റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​റ​ൽ ആ​ൻ​ഡ് ആ​ന്റി​ക്വി​റ്റീ​സ് ഡ​യ​റ​ക്ട​ർ ഹു​ദ സെ​യ്ദ് അ​ബ്ദു​ൾ​ഗാ​ഫ​ർ അ​ൽ അ​ല​വി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള പ്ര​മു​ഖ പ്ര​സാ​ധ​ക​രു​ടെ അ​യ്യാ​യി​ര​ത്തി​ല​ധി​കം ശീ​ർ​ഷ​ക​ങ്ങ​ളി​ലു​ള്ള ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ഥ, ക​വി​ത, നോ​വ​ല്‍, ജ​ന​പ്രി​യ ഗ്ര​ന്ഥ​ങ്ങ​ള്‍, ക്ലാ​സി​ക്കു​ക​ള്‍, റ​ഫ​റ​ന്‍സ് പു​സ്ത​ക​ങ്ങ​ള്‍, ബാ​ല​സാ​ഹി​ത്യ ഗ്ര​ന്ഥ​ങ്ങ​ള്‍, ഡി​ക്ഷ്ണ​റി​ക​ള്‍, സെ​ല്‍ഫ് ഹെ​ല്‍പ് പു​സ്ത​ക​ങ്ങ​ള്‍, മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍ക്കു​ള്ള പ​ഠ​ന​സ​ഹാ​യി​ക​ള്‍, ആ​ധ്യാ​ത്മി​ക ഗ്ര​ന്ഥ​ങ്ങ​ള്‍, പാ​ച​കം, യാ​ത്രാ​വി​വ​ര​ണ​ങ്ങ​ള്‍, ജീ​വ​ച​രി​ത്ര​ങ്ങ​ള്‍, ആ​ത്മ​ക​ഥ, ആ​രോ​ഗ്യം തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി മ​ല​യാ​ളം-​ഇം​ഗ്ലീ​ഷ് കൃ​തി​ക​ള്‍ മേ​ള​യി​ല്‍ ല​ഭ്യ​മാ​ണ്.

അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്

ഇം​ഗ്ലീ​ഷ് ബെ​സ്റ്റ് സെ​ല്ല​റാ​യ വിം​ബി കി​ഡ് മു​ത​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​ത്മ​ക​ഥ, മു​തി​ർ​ന്ന സി.​പി.​എം നേ​താ​വാ​യ എം.​എം. ലോ​റ​ൻ​സി​ന്റെ ആ​ത്മ​ക​ഥ എ​ന്നി​വ​യും മേ​ള​യി​ൽ ല​ഭ്യ​മാ​ണ്.

ന​വം​ബ​ർ ഒ​മ്പ​തു മു​ത​ല്‍ 18 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ലും സാം​സ്‌​കാ​രി​കോ​ത്സ​വ​ത്തി​ലും പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള, എം.​എ. ബേ​ബി, സാ​ഗ​രി​ക ഘോ​ഷ്, മു​ര​ളി തു​മ്മാ​രു​കു​ടി, സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര, വി.​ജെ. ജ​യിം​സ്, ഷെ​ഫ് പി​ള്ള, എം.​വി. നി​കേ​ഷ് കു​മാ​ർ, രാ​വു​ണ്ണി തു​ട​ങ്ങി പ്ര​ശ​സ്ത​രാ​യ നി​ര​വ​ധി എ​ഴു​ത്തു​കാ​രും സാം​സ്‌​കാ​രി​ക-രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ക​രും അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി.​രാ​ധാ​കൃ​ഷ്ണ​പി​ള്ള പ​റ​ഞ്ഞു.

മേ​ള​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും വി​വി​ധ ദി​ന​ങ്ങ​ളി​ലാ​യി ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DC Booksbook fairbahrain keraleeya samajam
News Summary - Exciting start for BKS-DC Books Book Fair
Next Story