ആവേശമായി െഎ.വൈ.സി.സി യൂത്ത് ഫെസ്റ്റ്
text_fieldsഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത്ഫെസ്റ്റ് ഐ.സി.ആർ.എഫ് ചെയർമാൻ
ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഐ.വൈ.സി.സി ബ ഹ്‌റൈൻ ദേശീയ കമ്മിറ്റി ആഭിമുഖ്യത്തിൽ യൂത്ത് ഫെസ്റ്റ് 2021 സംഘടിപ്പിച്ചു. ഐമാക് സ്റ്റുഡിയോയിൽ ഓൺലൈനായി നടന്ന പരിപാടി ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി ദേശീയ പ്രസിഡൻറ് അനസ് റഹീം അധ്യക്ഷത വഹിച്ചു. ഐ.ഒ.സി ബഹ്‌റൈൻ പ്രസിഡൻറ് മുഹമ്മദ് മൻസൂർ മുഖ്യാതിഥിയായിരുന്നു. ഐമാക് മാനേജിങ് ഡയറക്ടറും സാമൂഹികപ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരം ആശംസകൾ നേർന്നു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡൻറ് ബി.വി. ശ്രീനിവാസ്, മഹിള കോൺഗ്രസ് ദേശീയ അധ്യക്ഷ നെറ്റാ ഡിസൂസ, എൻ.എസ്.യു ദേശീയ പ്രസിഡൻറ് നീരജ് കുന്തൻ, എ.ഐ.സി.സി സെക്രട്ടറി ധീരജ് ഗുർജാൽ തുടങ്ങിയവരും സംസാരിച്ചു. കോവിഡ് രൂക്ഷമായ കാലത്ത് ഐ.വൈ.സി.സി നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡൻറ് ബി.വി. ശ്രീനിവാസ് അഭിപ്രായപ്പെട്ടു. രക്തസാക്ഷി ഷുഹൈബിെൻറ പേരിൽ ഗൾഫ് മേഖലയിൽനിന്നുള്ള മികച്ച സാമൂഹികപ്രവർത്തകന് നൽകുന്ന പ്രവാസിമിത്ര പുരസ്കാരം സാമൂഹികപ്രവർത്തകൻ ബഷീർ അമ്പലായിക്ക് സമ്മാനിച്ചു. കോവിഡ് മഹാമാരിയുടെ നാളുകളിൽ നിസ്വാർഥ സേവനംചെയ്ത ആരോഗ്യമേഖലയിലെ പ്രവർത്തകരെ ആദരിച്ചു. സംഘടനയുടെ കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ അടങ്ങിയ മാഗസിൻ ഐ.ഒ.സി പ്രസിഡൻറ് മുഹമ്മദ് മൻസൂർ മാഗസിൻ കൺവീനർ ബെൻസി ഗനിയുഡ് വസ്റ്റ്യന് നൽകി പ്രകാശനം ചെയ്തു. ഐ.വൈ.സി.സിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഡോക്യുമെൻററിയും പ്രദർശിപ്പിച്ചു. പ്രോഗ്രാം കൺവീനർ വിനോദ് ആറ്റിങ്ങലിെൻറ നേതൃത്വത്തിൽ ബഹ്‌റൈനിലെ കലാകാരന്മാരെ ഉൾപ്പെടുത്തി കലാപരിപാടികളും സംഘടിപ്പിച്ചു. സെക്രട്ടറി എബിയോൺ അഗസ്റ്റിൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ഹരിഭാസ്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

