Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുതിയ വാട്ടർ...

പുതിയ വാട്ടർ കണക്ഷനുകൾക്ക് വെർച്വൽ ഇൻസ്പെക്ഷൻ സൗകര്യവുമായി ‘ഇവ’

text_fields
bookmark_border
പുതിയ വാട്ടർ കണക്ഷനുകൾക്ക് വെർച്വൽ ഇൻസ്പെക്ഷൻ സൗകര്യവുമായി ‘ഇവ’
cancel

മനാമ: പുതിയ ജല കണക്ഷനുകൾക്കായി അപേക്ഷിക്കുന്നവർക്ക് ഏറെ ആശ്വാസകരമായ വാർത്തയുമായി ബഹ്‌റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇവ). പുതിയ കെട്ടിടങ്ങളിലെ ജല കണക്ഷനുകൾക്കും മീറ്റർ സ്ഥാപിക്കുന്നതിനുമുള്ള അപേക്ഷകൾക്കായി വെർച്വൽ ഇൻസ്പെക്ഷൻ സൗകര്യം അതോറിറ്റി ആരംഭിച്ചു. സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംവിധാനം.

ഈ സേവനത്തിലൂടെ പൗരന്മാർക്കും താമസക്കാർക്കും സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഓൺലൈനായി ജല കണക്ഷനുകൾക്കായി അപേക്ഷിക്കാം. ഈ പുതിയ വികസനം വഴി അപേക്ഷാ നടപടികൾ കൂടുതൽ ലളിതമാക്കാനും ആവശ്യമായ രേഖകളുടെ എണ്ണം കുറയ്ക്കാനും അതോറിറ്റിക്ക് സാധിച്ചു. ഇതുവഴി അപേക്ഷകൾ തീർപ്പാക്കുന്നതിനും കണക്ഷൻ നൽകുന്നതിനുമുള്ള സമയം അഞ്ച് പ്രവർത്തി ദിവസങ്ങളിൽ നിന്ന് രണ്ട് ദിവസമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിലൂടെ സമയം ലാഭിക്കാനും സർക്കാർ ഓഫീസുകളിലെ തിരക്ക് കുറയ്ക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി സേവനങ്ങൾ ലഭ്യമാക്കാനുമാണ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online applicationgovernanceDigital Services
News Summary - 'EWA' introduces virtual inspection facility for new water connections
Next Story