Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.സി.എയിൽ  രാജേഷ്​...

കെ.സി.എയിൽ  രാജേഷ്​ ചേർത്തലയുടെ സംഗീത പരിപാടി

text_fields
bookmark_border
കെ.സി.എയിൽ  രാജേഷ്​ ചേർത്തലയുടെ സംഗീത പരിപാടി
cancel

മനാമ: പ്രശസ്​ത ഒാടക്കുഴൽ വാദകനായ രാജേഷ്​ ചേർത്തലയുടെ സംഗീത പരിപാടി ഇൗ മാസം 29ന്​ രാത്രി എട്ടുമണിക്ക്​ കെ.സി.എ ഒാഡിറ്റോറിയത്തിൽ നടക്കും. കെ.സി.എയുടെ നേതൃത്വത്തിലുള്ള ഇൗദ്​ ആഘോഷങ്ങളുടെ ഭാഗമായാണ്​ ഇത്​ സംഘടിപ്പിക്കുന്നത്​. കീബോർഡ്​ ആർടിസ്​റ്റുളായ സുമേഷ്​, ആനന്ദ്​ സൂര്യ എന്നിവരും ബഹ്​റൈനിൽ നിന്നുള്ള രാജീവ്​ മാധവൻ, പ്രസാദ്​ എന്നിവരും രാജേഷിനൊപ്പം അണിചേരും. ഒാടക്കുഴലിന്​ പുറമെ, സാക്​സഫോൺ, ക്ലാരിനെറ്റ്​, പെന്നി വിസ്​ൽ തുടങ്ങിയ ഉപകരണങ്ങളും വായിക്കുന്ന രാജേഷ്​ ചേർത്തല നിരവധി പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്​. ‘ബ്രീസ്​’ എന്ന പേരിൽ നടക്കുന്ന പരിപാടിയിലേക്ക്​ പ്രവേശനം സൗജന്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain events
News Summary - events
Next Story