പിതാവിെൻറ അനശ്വര ഗാനങ്ങൾ പാടി രാകേഷ് ബ്രഹ്മാനന്ദൻ
text_fieldsമനാമ: കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബിെൻറ ഇൗ വർഷത്തെ പ്രവർത്തനോദ്ഘാടനം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള നിർവഹിച്ചു.സെക്രട്ടറി എൻ.കെ.വീരമണി, കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലേറാത്ത്, കൺവീനർ ശ്രീഹരി എന്നിവർ സംബന്ധിച്ചു. തുടർന്ന് നടന്ന സംഗീതസന്ധ്യക്ക് രാകേഷ് ബ്രഹ്മാനന്ദൻ, സംഗീത പ്രഭു എന്നിവർ നേതൃത്വം നൽകി. മലയാള പിന്നണി ഗായകൻ ബ്രഹ്മാനന്ദെൻറ പ്രശ്സത ഗാനങ്ങൾ തൻമയത്വത്തോടെ അവതരിപ്പിച്ചു. ‘നീല നിശീധിനീ..’, ‘മാനത്തെകായലിൽ’, ‘താരക രൂപിണി’, ‘പ്രിയമുള്ളവളെ’, തുടങ്ങിയ ഗാനങ്ങൾ ഏറെ ഹൃദ്യമായിരുന്നു.
പുതിയ പാട്ടുകളും ഗാനമേളയിൽ ഉൾപ്പെടുത്തി. പവിത്ര പത്മകുമാർ, റോഷ്നി റെജി, രമ്യ പ്രമോദ്, ശ്രീജിത്ത് ഫറൂഖ് തുടങ്ങിയവരും പാടി. മനോജ് വടകരയുടെ നേതൃത്വത്തിലാണ് ഒാർക്കസ്ട്രേഷൻ ഒരുക്കിയത്. ഇൗ വർഷം നാദബ്രഹ്മം ക്ലബിെൻറ പ്രവർത്തനങ്ങൾ വഴി സമാഹരിക്കുന്ന തുക നാട്ടിൽ നിർധന കുടുംബത്തിന് വീടുവെച്ചുനൽകാൻ ഉപയോഗപ്പെടുത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ബിജു.എം.സതീഷ്, രമ്യ പ്രമോദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
