സം​ഗീ​േ​താ​ത്സ​വ​ത്തി​ൽ ഇ​ന്ന്​ ​ഫ്ര​ഞ്ച്​ സം​ഘം പാ​ടും; വ്യാഴാഴ്​ച ല​ബ​നീ​സ്​ ഗാ​യി​ക ഡാ​ലി​ൻ ജ​ബ്ബോ​ർ

09:36 AM
22/10/2019
28ാമ​ത് അ​ന്താ​രാ​ഷ്​​ട്ര സം​ഗീ​തോ​ത്സ​വ വേ​ദി​യി​ൽ​നി​ന്ന്​

മ​നാ​മ: 28ാമ​ത് അ​ന്താ​രാ​ഷ്​​ട്ര സം​ഗീ​തോ​ത്സ​വ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച രാ​ത്രി എ​ട്ടി​ന്​ ഫ്ര​ഞ്ച്​ സം​ഗീ​ത​സം​ഘ​മാ​യ ‘എ​ൻ​സെ​മ്പി​ൾ കോ​ൺ​ട്രാ​സ്​​റ്റ്​’​പ​രി​പാ​ടി  ബ​ഹ്റൈ​ന്‍ നാ​ഷ​ന​ല്‍ തീ​യ​റ്റ​റി​ലെ ക​ൾ​ച​റ​ൽ ഹാ​ളി​ൽ അ​വ​ത​രി​പ്പി​ക്കും. ലോ​ക​മൊ​ട്ടു​ക്കു​ള്ള സം​ഗീ​താ​സ്വാ​ദ​ക​രു​ടെ ഹ​ൃദ​യം കീ​ഴ​ട​ക്കി​യ നാ​മ​മാ​ണ്​ ‘എ​ൻ​സെ​മ്പി​ൾ കോ​ൺ​ട്രാ​സ്​​റ്റ്’. ക്ലാ​സി​ക്ക​ൽ, മ്യൂ​സി​ക്ക​ൽ കോ​മ​ഡി, ജാ​സ് എ​ന്നി​വ ഉ​ൾ​പ്പെ​​ടു​ത്തി​യ സം​ഗീ​ത​വി​ഭ​വ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചാ​ണ്​ ഇ​വ​ർ വേ​ദി​ക​ളെ കീ​ഴ​ട​ക്കു​ന്ന​ത്. 

ല​ബ​നാ​ൻ സ്വ​ദേ​ശി​യാ​യ സം​ഗീ​ത​ജ്​​ഞ​ ഡാ​ലി​ൻ ജ​ബ്ബോ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​ങ്ങ​ൾ വ്യാ​ഴാ​ഴ്​​ച രാ​ത്രി എ​ട്ടി​ന്​ ന​ട​ക്കും. വോ​ക്ക​ൽ, ക്ലാ​സി​ക്​ ആ​ലാ​പ​ന രീ​തി​ക​ളി​ലൂ​ടെ മാ​ധു​ര്യ​മു​യ​ർ​ത്തു​ന്ന ഡാ​ലി​ൻ ജ​ബ്ബോ​ർ അ​റ​ബി​ക്, സൂ​ഫി സം​ഗീ​താ​ലാ​പ​ന​ത്തി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​യാ​ണ്. ഇ​വ​ർ​ക്കൊ​പ്പം പ്ര​മു​ഖ​രും അ​ര​ങ്ങി​ലെ​ത്തി സം​ഗീ​ത​നി​ശ​യെ വേ​റി​ട്ട​താ​ക്കും. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ക​ൾ​ച​റ​ൽ ഹാ​ളി​ൽ ബ​ഹ്​​റൈ​ൻ മ്യൂ​സി​ക്​ ബാ​ൻ​ഡ്​ ത​ക​ർ​പ്പ​ൻ സം​ഗീ​ത​വു​മാ​യി എ​ത്തും. ഗൃ​ഹാ​തു​ര​ത്വ സം​ഗീ​ത​ത്തി​ന്​ വ്യ​ത്യ​സ്​​ത ഭാ​വം ന​ൽ​കു​ന്ന  ബ​ഹ്​​റൈ​ൻ മ്യൂ​സി​ക്​ ബാ​ൻ​ഡ്​ ബ​ഹ്​​റൈ​​െൻറ​യും അ​റ​ബി​​െൻറ​യും ത​ന​ത്​ സം​ഗീ​താ​ത്മ​ക​ത​ക്കാ​ണ്​ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.

ശ​നി​യാ​ഴ്​​ച മു​ഹ​റ​ഖി​ൽ ദാ​ർ അ​ൽ മു​ഹ​റ​ഖ്​ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​പ​രി​പാ​ടി​യോ​ടെ​യാ​ണ്​ മേ​ള സ​മാ​പി​ക്കു​ക. വി​വി​ധ ഭാ​വ​ങ്ങ​ളി​ൽ പൈ​തൃ​ക​സം​ഗീ​ത​ത്തി​ന്​ പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ്​ ദാ​റു​ൽ മു​ഹ​റ​ഖ്​ ഗാ​നാ​ലാ​പ​ന ശൈ​ലി. അ​ന്താ​രാ​ഷ്​​ട്ര സം​ഗീ​തോ​ത്സ​വ​ത്തി​​െൻറ ഭാ​ഗ​മാ​യി വി​വി​ധ ശി​ൽ​പ​ശാ​ല​ക​ളും ന​ട​ക്കു​ന്നു​ണ്ട്. 24ന്​ ‘​സം​ഗീ​ത​ത്തി​​െൻറ ഭാ​വം’ ബാ​ബ്​ അ​ൽ ബ​ഹ്​​റൈ​നി​ൽ ആ​റ്​ മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി  ശി​ൽ​പ​ശാ​ല ന​ട​ക്കും.

 ‘ഞ​ങ്ങ​ളു​ടെ പു​രാ​ത​ന​സം​ഗീ​തം വീ​ണ്ടെ​ടു​ക്കു​ന്നു’ എ​ന്ന വി​ഷ​യ​ത്തി​ൽ 25,26 തീ​യ​തി​ക​ളി​ൽ ആ​ർ​ട്ട്​ സ​െൻറ​റി​ൽ ഹ​സ​ൻ ഹു​ജൈ​രി നേ​തൃ​ത്വം ന​ൽ​കു​ന്ന ശി​ൽ​പ​ശാ​ല ന​ട​ക്കും. 17 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ സം​ബ​ന്ധി​ക്കും. ബ​ഹ്‌​റൈ​​െൻറ സം​ഗീ​ത ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ത്തി​നു​കൂ​ടി ഇൗ ​ശി​ൽ​പ​ശാ​ല പ്രാ​ധാ​ന്യം ന​ൽ​കും. ഫ്ര​ഞ്ച്, ജ​ര്‍മ​നി, ഈ​ജി​പ്ത് ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളു​ടെ  സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. ക്ലാ​സി​ക്, റോ​ക്, പോ​പ്, ബ​ഹ്റൈ​ന്‍ പാ​ര​മ്പ​ര്യ സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്ക്​ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സം​ഗീ​തോ​ത്സ​വ​ത്തി​ന്​ പൊ​തു​വി​ൽ കാ​ണി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​കു​ന്നു​ണ്ട്. 

Loading...
COMMENTS