കേരളീയ സമാജം ഒാണം ഘോഷയാത്ര വേറിട്ട അനുഭവമായി

  • പ്രളയാനന്തരകേരളത്തി​െൻറ ഉയിർത്തെഴുന്നേൽപ്പും മതേര കേരള കാഴ്​ചകളും ദൃശ്യാവിഷ്​ക്കാരമായി

12:43 PM
15/09/2019
ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ഓണം ഘോഷയാത്രയിലെ വിവിധ കാഴ്​ചകൾ

മനാമ: ‘ശ്രാവണം 2019’ എന്ന പേരിൽ ഈ വർഷം ബഹ്‌റൈൻ കേരളീയ സമാജം നടത്തുന്ന ഓണാഘോഷത്തി​​െൻറ  ഭാഗമായി  നടന്ന ഘോഷയാത്ര  ബഹ്‌റൈൻ മലയാളികൾക്ക് അവിസ്​മരണീയ അനുഭവമായി. സമാജത്തിൽ നിന്നുള്ള വിവിധ സബ്​ കമ്മിറ്റികളും പുറമെ നിന്നുള്ള ഏതാനും ടീമുകളും ആണ് ഘോഷയാത്ര മത്സരയിനത്തിൽ പങ്കെടുത്തത്. ഓണാഘോഷത്തി​​െൻറ വരവറിയിച്ചുള്ള​  ഘോഷയാത്രയിൽ   നാടൻ കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ആയോധന കലകൾ, വാദ്യമേളങ്ങൾ, സമകാലീന കേരളത്തി​​െൻറ വിവിധ ആവിഷ്കാരങ്ങൾ തുടങ്ങിയവയും അരങ്ങേറി.

പഞ്ചവാദ്യ സംഘവും മാവേലിയും താലപ്പൊലികളേന്തിയവരും മുൻനിരയിൽ അണിനിരന്നു. കേരളീയ വേഷത്തിലെത്തിയ സമാജം കുടുംബാംഗങ്ങള്‍, സമാജം ഭാരവാഹികള്‍, സമാജത്തി​​െൻറ ബാനറുമായി വനിതാവേദി അംഗങ്ങള്‍, ഓണാഘോഷ കമ്മിറ്റി ഭാരവാഹികൾ, വിവിധ സബ്​കമ്മിറ്റി ഭാരവാഹികൾ എന്നിവരുൾപ്പെടെ നിരവധിപേർ ഘോഷയാത്രയിൽ പ​െങ്കടുത്തു. ഘോഷയാത്ര മത്സരയിനങ്ങളിൽ  പങ്കെടുത്ത ടീമുകളുടെ  പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.  മലയാള ഭാഷക്കും മലയാണ്മക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സാംസ്കാരിക തനിമയായിരുന്നു സമാജം പാഠശാല വിഭാഗം  വിഷയമാക്കിയത്​. മലയാളം അക്ഷരമാലകൾ  മരച്ചില്ലകളായായാണ്​ അവർ അവതരിപ്പിച്ചത്. ഓട്ടൻ തുള്ളൽ, വഞ്ചികളി, കഥകളി, തെയ്യം, മോഹിനിയാട്ടം, തിരുവാതിര, പടയണി, കുമ്മാട്ടികളി, ഓണപ്പൊട്ടൻ, മഹാബലി, എന്നിങ്ങനെയുള്ള വൈവിദ്ധ്യമുള്ള ദൃശ്യാവിഷ്​ക്കാരങ്ങളും വർണ്ണാഭമായിരുന്നു. പിന്നീട്  ബാഡ്​മിൻറൺ ടീം കടന്നു വന്നത് കേരളത്തി​​െൻറ പ്രളയാനന്തര ഉയിർത്തെഴുന്നേൽപ്പ്​ അവതരിപ്പിച്ചായിരുന്നു.

നഷ്ടപെട്ട ആനയെ തേടിയുള്ള പാപ്പാ​​െൻറ  തേങ്ങലോടെയായിരുന്നു ചിത്രകലാ ടീമി​​െൻറ കടന്നു വരവ്. പിന്നീട് ആനയെ കണ്ടെത്തുന്നതും കേരളത്തി​​െൻറ വളർച്ചയെ വിളംബരം ചെയ്​തുമാണ്​  അവർ കടന്നു പോയത്. പിന്നീട് വന്ന വനിതാവേദിയുടെ ഫ്ലോട്ടിൽ മഹാബലി, വാമനൻ, ഓട്ടോറിക്ഷ ഓടിക്കുന്ന പെൺകുട്ടി, കുട്ടിയേയും ഒക്കത്തുവെച്ച് നിലക്കടല വിൽക്കുന്ന സ്ത്രീ, അയ്യപ്പൻ, വാവർ എന്നിവർ ഉൾപ്പെട്ടു.  പിന്നെ ‘അടുക്കള മുതൽ ചന്ദ്രയാൻ വരെ’ എന്ന ആശയവും  കാണികളുടെ കയ്യടി നേടി. വായനയിലൂടെ പ്രബുദ്ധരാകുക എന്ന ശീർഷകവുമായാണ് വായനാശാല ടീം കടന്നു വന്നത്. മഹാബലിയും വാമനനും ശകുന്തളയും എല്ലാം അവരുടെ ഫ്ലോട്ടിലും  അണിനിരന്നു.

മഹാരഥന്മാരായ 20  സാഹിത്യകാരന്മാർക്ക് പ്രണാമം അർപ്പിച്ചുള്ള ദൃശ്യവും മനോഹരമായിരുന്നു. കരയാട്ടവും തെയ്യവും മയിലാട്ടവും ആയിട്ടായിരുന്നു കുട്ടികളുടെ വിഭാഗത്തി​​െൻറ കടന്നു വരവ്. പയ്യന്നൂർ സഹൃദയ നാടൻ പാട്ടു കൂട്ടം ഒരുക്കിയ നാടൻ കലാരൂപങ്ങളും കുട്ടികളുടെ ഫ്ലോട്ടിന്​ കൊഴ​ുപ്പേകി.  ഒപ്പനയും തിരുവാതിരയും മാർഗ്ഗം കളിയും മതേര കേരളത്തെ വരച്ചുകാണിച്ചു. 

സമാജത്തിലെ ടീമുകൾക്ക് പുറമെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഐ.വൈ.സി.സി , ഒ. ഐ.സി. സി , അയ്യപ്പസേവാ സംഘം എന്നീ നാലു ടീമുകളായിരുന്നു ഘോഷയാത്രയിൽ പങ്കെടുത്തത്. ഓണം ഘോഷയാത്രക്ക്‌ സമാജം  പ്രസിഡൻറ്​ പി.വി. രാധാകൃഷ്ണ പിള്ള,   ജനറല്‍ സെക്രട്ടറി എം.പി രഘു, മറ്റു ഭരണസമിതി അംഗങ്ങൾ, ഓണാഘോഷ കമ്മറ്റി ഭാരവാഹികളായ പവനൻ തോപ്പിൽ, ശരത് നായർ, ഘോഷയാത്ര കമ്മിറ്റി കൺവീനർ റഫീക്ക് അബ്ദുല്ല, കോർഡിനേറ്റർ മനോഹരൻ പാവറട്ടി, ഭാരവാഹികളായ മണികണ്ഠൻ, വർഗ്ഗീസ് ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.

Loading...
COMMENTS