‘പ്രതീക്ഷ ബഹ്‌റൈന്‍’ ജൂൺ 29 ന്​ പാചക മത്സരം സംഘടിപ്പിക്കുന്നു

10:51 AM
13/06/2018

മനാമ: പ്രവാസി കുടുംബിനികൾക്കായി ‘പ്രതീക്ഷ ബഹ്‌റൈന്‍’ പാചക മത്സരം സംഘടിപ്പിക്കുന്നു.
ഈ മാസം 29 ന്​  വൈകിട്ട് മൂന്ന്​ മുതല്‍ ‘ഇന്ത്യന്‍ ക്ലബ്ബുമായി’ സഹകരിച്ച്​ പാചക മത്സരം സംഘടിപ്പിക്കുന്നു.  ‘രുചി അരങ്ങ്​ 2018’ എന്ന് പേരിട്ട  ഈ പരിപാടിയില്‍ പാചക വിദഗ്​ധൻ നൗഷാദ് ആയിരിക്കും മുഖ്യ വിധികർത്താവ്​ എന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ കലാ പരിപാടികളും തുടർന്നു സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന സമ്മേളനവും ഉണ്ടായിരിക്കും. 
കൂടുതൽ വിവരങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ പേരുകൾ രജിസ്​റ്റർ ചെയ്യുന്നതിനും 33401786, 34338436, 36111478 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

കെ.ആര്‍.നായര്‍, ചന്ദ്രന്‍ തിക്കൊടി തുടങ്ങിയവര്‍ രക്ഷാധികാരികളും, നിസാര്‍ കൊല്ലം, ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് കാഷ്യസ് പെരേര  എന്നിവർ ചെയർമാൻമാരുമായ  സംഘാടക സമിതി ഇതിനായി രൂപവത്​കരിച്ചിട്ടുണ്ട്​.  വിവിധ കൺവീനര്‍മാർ: ഷബീര്‍ മാഹി, മനോജ്‌ സാംബന്‍, ഷിബു പത്തനംതിട്ട, സിബിന്‍ സലിം, അസ്​കര്‍ പൂഴിത്തല, അനീഷ് വർഗീസ്, അജിത് ഭാസി, വിനു ക്രിസ്​റ്റി ട്രഷറര്‍ ജയേഷ് കുറുപ്പ്, തുടങ്ങിയവർ പ്രവർത്തിക്കുന്നു.
 വാർത്തസമ്മേളനത്തിൽ രക്ഷാധികാരി ചന്ദ്രൻ തിക്കോടി, ചെയർമാൻ നിസാർ കൊല്ലം, ഇന്ത്യൻ ക്ലബ്ബ് പ്രതിനിധി നന്ദകുമാർ, അജിത് ഭാസി, ഹോപ് പ്രസിഡൻറ്​ സിബിൻ സലിം, സെക്രട്ടറി അസ്കർ പൂഴിത്തല, കൺവീനർ ഷിബു പത്തനംതിട്ട തുടങ്ങിയവർ പങ്കെടുത്തു.

Loading...
COMMENTS