ഫ്രൻറ്​സ്​  ബഹ്റൈന്‍ ബാഡ്മിന്‍റന്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്​തു 

08:52 AM
11/06/2018

മനാമ: ഫ്രൻറ്​സ്​ സോഷ്യല്‍ അസോസിയേഷന്‍ ആസ്ഥാനത്ത് നവീകരിച്ച ബാഡ്മിൻറന്‍ കോര്‍ട്ട് ബഹ്റൈന്‍ ഫിനാന്‍സിങ് കമ്പനി ജനറല്‍ മാനേജര്‍ പാന്‍സിലി വര്‍ക്കി ഉദ്ഘാടനം ചെയ്തു. കോര്‍ട്ട് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നവര്‍ക്ക് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ചായിരുന്നു ഉദ്ഘാടനം. പ്രസിഡൻറ്​ ജമാല്‍ നദ്്​വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജന. സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതമാശംസിച്ചു. കോര്‍ട്ട് നവീകരണത്തിന് നേതൃത്വം നല്‍കിയ മുജീബ് റഹ്​മാനുള്ള ഉപഹാരം എക്സിക്യൂട്ടീവ് അംഗം എ. അഹ്​മദ് റഫീഖ് നല്‍കി. പാന്‍സിലി വര്‍ക്കിക്കുള്ള ഉപഹാരം ജമാല്‍ നദ്​വി സമ്മാനിക്കുകയും എം.എം ഫൈസല്‍ നന്ദി പ്രകാശിപ്പിക്കുകയൂം ചെയ്തു. അബ്​ദുല്‍ ഗഫൂര്‍ മൂക്കുതല, സി.എം മുഹമ്മദ് അലി, ഇ.കെ സലീം, എം. ബദ്റുദ്ദീന്‍, സാജിദ് നരിക്കുനി, അബ്​ദുല്‍ ഹഖ്, എം. ജാഫര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 
 

Loading...
COMMENTS