സമാജം സാഹിത്യവിഭാഗം ഉപസമിതികളുടെ പ്രവർത്തനോദ്ഘാടനം നടന്നു
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം ഉപസമിതികള്‍ ആയ സാഹിത്യവേദി, പ്രസംഗവേദി, ക്വിസ് ക്ലബ് എന്നീ കമ്മിറ്റികളുടെ സംയുക്തമായ പ്രവർത്തനോദ്ഘാടനം സമാജം ഡയമണ്ട്ജൂബിലി ഹാളിൽ എം.എൻ കാരശ്ശേരി നിര്‍വ്വഹിച്ചു. തുടർന്ന് സമാജം നാദബ്രഹ്മം മ്യൂസിക്ക് ക്ലബ്ബ് മലയാളം തമിഴ് ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച സംഗീത നിശ മികവുറ്റതായി.
ഷബിനി വാസുദേവ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സമാജം പ്രസിഡൻറ് രാധാകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. സമാജം ജനറല്‍ സെക്രട്ടറി എം പി രഘു , സാഹിത്യ വിഭാഗം ആക്ടിങ് സെക്രട്ടറി അനു തോമസ് , ക്വിസ് ക്ലബ് കണ്‍വീനര്‍ ലോഹിദാസ് പി . എന്നിവര്‍ ആശംസാപ്രസംഗം നടത്തി. പ്രസംഗ വേദി കണ് വീനര് കൃഷ്ണ കുമാര്‍ നന്ദി രേഖപ്പെടുത്തി.
ജൂണ്‍ നാലിന് രാത്രി എട്ടിന് മുഖ്യാതിഥി പ്രൊഫ. എം.എന്‍ കാരശേരിയുമായി നടത്തുന്ന മുഖാമുഖം പരിപാടിയില്‍ എല്ലാ സാഹിത്യ പ്രേമികളുടെയും സാന്നിധ്യം ഉണ്ടാവണമെന്ന് സമാജം പ്രസിഡൻറ് രാധാകൃഷ്ണപിള്ള സമാജം ജനറല്‍ സെക്രട്ടറി എം പി രഘു എന്നിവര്‍ അഭ്യർഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
