ഒാണാട്ടുകരക്കാർ ഒഴുകിയെത്തി; ഉത്​സവം ഉജ്ജ്വലമായി 

10:52 AM
07/04/2018

മനാമ : ഓണാട്ടുകര പ്രദേശത്തിലെ  കാർഷിക സംസ്​കാരത്തി​​​െൻറ ഓർമപ്പെടുത്തലുമായി ബഹ്‌റൈനിലെ ഓണാട്ടുകര നിവാസികൾ ബഹ്​റൈൻ കേരളീയ സമാജത്തിൽ നടത്തിയ ഉത്​സവം ജനപങ്കാളിത്തവും വിത്യസ്​ത പരിപാടികൾ കൊണ്ടും ആവേശം നിറഞ്ഞതായി. രാവിലെ പത്തര മുതൽ ആരംഭിച്ച കഞ്ഞിസദ്യയിൽ അയ്യായിരത്തോളം ​േപരാണ്​ പ​െങ്കടുത്തത്​. പാചക വിദഗ്ദ്ധനായ ജയൻ ശ്രീഭദ്ര നാട്ടിൽ നിന്നെത്തിയാണ്​ സദ്യ തയ്യാറാക്കിയത്​. കഞ്ഞിയും കടുമാങ്ങ അച്ചാറും കാച്ചിയ പപ്പടവും മുതിര പുഴുക്കും അസ്​ത്രവും ഒപ്പം ഉണ്ണിയപ്പവും അവിയലും വിളമ്പിയപ്പോൾ പ്രവാസികളായ ഒാണാട്ടുകരക്കാരുടെ നാവിലും മനസിലും ഒാർമസ്വാദ്​ നിറഞ്ഞു. 

ലോകത്തിലെ  സാംസ്​കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ   യുനെസ്കോ  പരിഗണിക്കുന്ന ചെട്ടികുളങ്ങര ദേവി  ക്ഷേത്രത്തിലെ കുംഭ ഭരണിയോട് അനുബന്ധിച്ച്​ നടത്തപ്പെടുന്ന  കുത്തിയോട്ടത്തി​​​െൻറ ഭാഗമായാണ്​ ബഹ്​റൈനിലും ആഘോഷം സംഘടിപ്പിച്ചത്​. വൈകിട്ട്  ആറ്​ മുതൽ കുത്തിയോട്ട ആചാര്യൻ  വെന്നിയിൽ നാരായണപിള്ള, കുത്തിയോട്ട പരിശീലകൻ മധുചന്ദ്രൻ പേള തുടങ്ങിയവരുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ നൂറോളം കുത്തിയോട്ട കലാകാരന്മാർ  അവതരിപ്പിച്ച  കുത്തിയോട്ട ചുവടും നടന്നു. തിങ്ങി നിറഞ്ഞ സദസ്​ ഹർഷാരവത്തോടെയാണ്​ കണ്ടിരുന്നത്​.

Loading...
COMMENTS