അജയൻ ചികിത്സ ഫണ്ട് കൈമാറി

08:52 AM
09/07/2018
‘ഹാപ്പി ഹൗസ്’ കൂട്ടായ്​മ സ്വരൂപിച്ച ചികിത്സാ സഹായ ഫണ്ട് കൈമാറുന്നു
മനാമ: നാട്ടിൽ പോയ വടകര കൈനാട്ടി സ്വദേശി അജയ​​െൻറ തുടർചികിത്സയ്ക്കുള്ള സഹായം‘ ഹാപ്പി ഹൗസ്  കൂട്ടായ്​മ’ സ്വരൂപിച്ച ചികിത്സാ സഹായ ഫണ്ട് കൈമാറി.   അകാരാൽ ശശിയുടെയും , സുകേഷ് ടോപ്‌മോസ്​റ്റി​​െൻറയും നേതൃത്വത്തിൽ ശേഖരിച്ച സംഖ്യ സുനിൽ കുമാർ, സജീവൻ പൂളകണ്ടി, ജിതേഷ് ടോപ്പ് മോസ്​റ്റ്​, സിനിത്ത് ശശീന്ദ്രൻ , എം.എം ബാബു , കെ.കെ ബാബു, നിധിഷ് കുമാർ, സുകേഷ് ടോപ്പ് മോസ്​റ്റ്​, ബിനോയ് മുക്കാളി, ദേവിക സജീവൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ അകാരാൽ ശശി അജയ​​െൻറ സഹോദരൻ അശോകന് കൈമാറി. കോഴിക്കോട് ഇക്​റ  ആശുപത്രിയിൽ ചികിത്സയിലുള്ള അജയൻ സുഖം പ്രാപിച്ചു വരികയാണ്.  
 
Loading...
COMMENTS