‘സി.എച്ച്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവ്​’ 

10:36 AM
02/10/2017
കെ.എം.സി.സി. കോഴിക്കോട് ജില്ല കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ നൗഷാദ് ബാഖവി ചിറയിൻകീഴ് സി.എച്ച്. അനുസ്മരണ പ്രഭാഷണം നടത്തുന്നു
മനാമ: മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു കൊണ്ട് തന്നെ മുസ്​ലിം സമുദായത്തിന് അഭിമാനബോധം നൽകിയ നേതാവായിരുന്നു സി.എച്ച്.മുഹമ്മദ്​ കോയ എന്ന്​ നൗഷാദ് ബാഖവി ചിറയിൻകീഴ് അഭിപ്രായപ്പെട്ടു.കെ.എം.സി.സി. കോഴിക്കോട് ജില്ല കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ സി.എച്ച്.അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനാമ കെ.എം.സി.സി ഹാളിൽ  പ്രസിഡൻറ്​ എ.പി.ഫൈസലി​​​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്​ഘാടനം ചെയ്തു. സി.കെ.അബ്​ദുറഹ്​മാൻ, ഗഫൂർ കൈപ്പമംഗലം,  പി.വി.സിദ്ദീഖ്​, ഒ.കെ.കാസിം, അബൂബക്കർ ഹാജി  എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ കെ.കെ.സി.മുനീർ, ബഷീർ ഓമശ്ശേരി, അബ്​ദുറഹ്​മാൻ ഹാജി, നാസർ ഹാജി, അഷ്‌റഫ്‌ കാട്ടിൽപീടിക, ഹാഷിം, കുഞ്ഞമ്മദ് ഹാജി എന്നിവർ സംബന്ധിച്ചു. ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും സൂപ്പി ജീലാനി നന്ദിയുംരേഖപ്പെടുത്തി.
COMMENTS