വേനലിൽ തൊഴിലാളികൾക്ക് ആശ്വാസവുമായി മലയാളി ബിസിനസ് ഫോറം
text_fieldsമനാമ: മലയാളി ബിസിനസ് ഫോറം പ്രവർത്തകർ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾക്ക് വെള്ളവും പഴവർഗങ്ങളും എത്തിച്ചു. വേനൽ കനത്ത സാഹചര്യത്തിലാണ് ഇൗ പദ്ധതി ആവിഷ്കരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. സൽമാനിയ അൽദഷ്മ ബേക്കറിക്ക് മുൻവശമുള്ള ഗാർഡനിലാണ് പരിപാടിയുടെ ഉദ്ഘാടനം നടന്നത്. ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ സംഘടന ചെയർമാൻ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ശേഷം 14ഒാളം കേന്ദ്രങ്ങളിൽ ഫെഡറേഷൻ അംഗങ്ങൾ വെള്ളവും പഴങ്ങളും വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ഭാരവാഹികളായ മൂസ ഹാജി, സമീർ ഹംസ, കാസിം പാടത്തകായിൽ, നാസർ ടെക്സിം, മുനീസ്, സത്യൻ പേരാമ്പ്ര, അജീഷ്, ബഷീർ, സുനിൽ കുമാർ, നാദിർ, നിബിൽ, ഖാലിദ് മൂസ, ഷാജി എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും ഇത് തുടരും. എല്ലാ ദിവസവും കാലത്ത് അഞ്ചുമണി മുതൽ എട്ടു മണി വരെയും വെള്ളി, ശനി ദിവസങ്ങളിൽ കാലത്ത് 11വരെയുമാണ് വിതരണം നടത്താൻ ഉദ്ദേശിക്കുന്നത്.
