Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘പ്രതിഭ’ ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾ ഒത്തുചേർന്നു
text_fieldsbookmark_border
മനാമ: ‘പ്രതിഭ’ ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ നടത്തി. പ്രതിഭ ഹാളിൽ നടന്ന പരിപാടിയിൽ 15 വയസ് വരെ പ്രായക്കാരായ 50 ഒാളം പേർ പെങ്കടുത്തു. ഒരാൾ മറ്റൊരാളെ പരിചയപ്പെടുത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. തുടർന്ന് പാട്ടും കളികളും ഓർമ്മ ശക്തി പരീക്ഷണങ്ങളും കടം കഥ അവതരണവും നടന്നു. വിവിധ വിഷയങ്ങളിൽ കുട്ടികൾ സ്കിറ്റ് അവതരിപ്പിച്ചു. ‘ലൈംഗിക പീഡനം’എന്ന വിഷയത്തിൽ പ്രായത്തിെൻറ അടിസ്ഥാനത്തിൽ നടന്ന ബോധവത്കരണ ക്ലാസ് ശിവകീർത്തി നയിച്ചു.ബിന്ദു റാം, മിജോഷ്, ശ്രദ്ധ, നിഹാരിക, ഷീജ വീരമണി, വിജിന, ലിവിൻ, ഡി.സലീം, ഷീബ രാജീവ്, ബാലവേദി കൺവീനർ പ്രജിൽ എന്നിവർ നേതൃത്വം നൽകി.
Next Story
